Authored by: ഋതു നായർ|Samayam Malayalam•30 Sept 2025, 1:38 pm
ഈ ടയർ അതിൽ പിടിപ്പിക്കാൻ പ്ലേറ്റ് വെച്ച് വണ്ടിയുടെ ഉയരം കൂട്ടി.. 407 ലോറിയുടെ വീൽ റാഡ്.. പവർ സ്റ്റിയറിങ്ങ്.. തുടങ്ങി എന്തൊക്കെ കാണിക്കാമോ അതൊക്കെ ചെയ്തു..
അഖിൽ മാരാർ(ഫോട്ടോസ്- Samayam Malayalam)അഖിലിന്റെ വാക്കുകൾ!
വണ്ടി പ്രാന്തമാരെ, ഇൻസ്റ്റാഗ്രാമോ ടിക് ടോക്കോ ഒന്നുമില്ലാതിരുന്ന കാലത്ത് കൈയിൽ അഞ്ചിന്റെ പൈസ ഇല്ലാതിരുന്ന സമയത്തും ഞാൻ കാണിച്ച പ്രാന്തുകൾ..ഏതാണ്ട് 10 വർഷം മുൻപ് ഒന്നര ലക്ഷം രൂപയ്ക്ക് ജീപ്പ് വാങ്ങി നാലു ലക്ഷം രൂപയ്ക്ക് പണിഞ്ഞ ഒരു പ്രാന്തന്റെ കഥ അതൊരു വല്ലാത്ത കഥയാണ്...ജീപ്പ് വാങ്ങി എന്റേതായ രീതിയിൽ പണിയാൻ ഞാൻ തന്നെ പ്ലാൻ വരച്ചു.. പൊടിയാടി ബേബി എന്ന ആശാനേ വണ്ടിയെൽപ്പിച്ചു.. പഞ്ചാബിൽ നിന്നും ഈ കാണുന്ന ടയറുകൾ ടൂറിസ്റ് ബസ്സ് വഴി തിരുവനന്തപുരം എത്തിച്ചു.. അവിടെ നിന്നും ഒരു മഹീന്ദ്ര ace പിടിച്ചു ആശാന്റെ വർക്ഷോപ്പിൽ എത്തിച്ചു... ടയർ +കൊറിയർ +വണ്ടി കൂലി ഏതാണ്ട് 80000രൂപ...ഏറ്റവും കൂടിയ പെയിന്റ്, റാങ്ക്ലർ ന്റെ ഹെഡ്‌ലൈറ്റ് ഇതൊക്കെ സെറ്റ് ചെയ്തു..ഏതാണ്ട് ആറു മാസത്തിൽ കൂടുതൽ എടുത്തു ഇവനെ പണിഞ്ഞു ഇറക്കാൻ.. ഈ സമയം ഓരോ ആഴ്ച കൂടുമ്പോഴും ഞാൻ കൊട്ടാരക്കര നിന്ന് തിരുവല്ല പൊടിയാടി പോകും.. വണ്ടിയുടെ പണി കാണും കുട്ടനാട് ഷാപ്പിൽ പോയി കള്ളും കുടിച്ചു ആഘോഷമാക്കി മടങ്ങും ആ വകയിൽ എത്ര പോയി എന്ന് ആർക്കറിയാം..
ALSO READ: അഭിനയിച്ചുകഴിഞ്ഞപ്പോഴും അതിന്റെ പ്രാധാന്യം മനസ്സിലായില്ല! ഇത് എനിക്ക് കിട്ടിയ മഹാഭാഗ്യം; സൗമ്യ പറയുന്നു
അവസാനം കാത്തിരുന്നു ഒരു രാത്രി ഇവനെ ഞാൻ ഇറക്കി.. ഞാനും മുകേഷും കൂടി തിരുവല്ല നിന്നും ചെങ്ങന്നൂർ എത്തും മുൻപ് വണ്ടി disconnected ആയി.. റെഡിയേറ്റർ ലീക്.. പിന്നീട് കൊട്ടാരക്കര വരെ പോയത് ഓരോ പമ്പിലും കയറി റെഡിയേറ്ററിൽ വെള്ളം നിറച്ചു.. നാട്ടിൽ കൊണ്ട് വന്ന ശേഷം എല്ലാം ജഗപൊക.. കൊട്ടാരക്കര DYSP ആദ്യം വണ്ടി പിടിച്ചു.. പിന്നെ RTO യുടെ സ്ഥിരം പുള്ളി.. ഓരോ തവണയും ഫൈൻ അടച്ചു പഴയ പടി ആക്കാം എന്ന ഉറപ്പിൽ വണ്ടി വിട്ട് തന്നു.. അവസാനം ഞാനും മടുത്തു..
വണ്ടിക്ക് സാധാരണ ടയർ വാങ്ങി ഇട്ട് ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ഇതാ അടുത്ത നിയമം പഴയ 2000 സിസിക്ക് മുകളിൽ ഉള്ള വാഹനങ്ങൾ നിരോധിക്കാൻ പോകുന്നു..അവസാനം ഒരു ലക്ഷം രൂപയ്ക്ക് ചെക്കനെ ഞാനങ് വിറ്റു..ആഗ്രഹങ്ങളല്ലേ പുള്ളേ.. ജീവിതം ഒന്നല്ലേ ഉള്ളു..





English (US) ·