കോടികൾ വിലയുള്ള വീട് വിറ്റു, തട്ടിപ്പ് കേസ്; 28 വർഷത്തെ ലോറി ലോഫ്‌ലിനും മോസിമോ ഗിയാനുള്ളിയും വേർപിരിയുന്നു

3 months ago 4

Authored by: അശ്വിനി പി|Samayam Malayalam4 Oct 2025, 5:23 pm

മകളെ പഠിപ്പിക്കാനായി തട്ടിപ്പ് നടത്തി എന്ന കേസിന് ലോറി ലോഫ്‌ലിനും മോസിമോ ഗിയാനുള്ളിയും ജയിൽ വാസം അനുഭവിച്ചിരുന്നു. ആ പ്രശ്നങ്ങൾ തീർത്ത് അഞ്ച് വർഷം കഴിയുമ്പോഴാണ് ഈ വേർപിരിയൽ

Lori Loughlin and Mossimo Giannulliലോറി ലോഫ്‌ലിനും മോസിമോ ഗിയാനുള്ളിയും
ഹോളിവുഡ് സിനിമാ ലോകത്ത് നിന്ന് മറ്റൊരു വേർപിരിയൽ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 28 വർഷത്തെ ഒന്നിച്ചുള്ള ജീവിതം ലോറി ലോഫ്‌ലിനും മോസിമോ ഗിയാനുള്ളിയും അവസാനിപ്പിക്കുന്നു. നിയമപരമായി ബന്ധം വേർപിരിഞ്ഞില്ല എങ്കിലും, ഇരുവരും ഇപ്പോൾ അത്ര രമ്യതയിൽ അല്ല എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മോസിമോ ഗിയാനുള്ളി അവരുടെ 11,800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഹിഡൻ ഹിൽസ് മാൻഷൻ 16.5 മില്യൺ ഡോളറിന് (നൂറ് കോടി രൂപയ്ക്ക് മുകളിൽ വരും) വിൽപന നടത്തിയിരുന്നു. ഇതിനെ തുടർന്നുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് വേർപിരിയലിലേക്ക് എത്തിയത് എന്നാണ് അനൗദ്യോഗിക വിവരം.

Also Read: ഇന്ന് ഞാൻ ഭൂമിയിൽ ഏറ്റവും അധികം സ്നേഹിക്കുന്ന ഒരാൾ, ഇനി ഞങ്ങൾ ഒരുമിച്ച്; കല്യാണം ഉറപ്പിച്ച സന്തോഷ വാർത്ത പങ്കുവച്ച് ഇച്ചാപ്പി

2020 ൽ, തങ്ങളുടെ മകളെ സതേൺ കാലിഫോർണിയ സർവകലാശാലയിൽ ചേർക്കാൻ 500,000 ഡോളർ ചെലവഴിച്ചതായി ആരോപിക്കപ്പെട്ടിരുന്നു. വയർ ആൻഡ് മെയിൽ തട്ടിപ്പ് നടത്തിയതായി ദമ്പതികൾ സമ്മതിക്കുകയും അതിനെ തുട‍ർന്ന് നിയമ നടപടികൾ നേരിടേണ്ടതായിയും വന്നു. ലോറി ലോഫ്ലിന് രണ്ട് മാസത്തെയും മോസിമോ ഗിയാനുള്ളിന് അഞ്ച് മാസത്തെയും തടവ് ശിക്ഷയാണ് ലഭിച്ചത്.

അതിന് ശേഷം കരിയറിലേക്ക് തിരിച്ചെത്തുകയും രണ്ടു പേരും സജീവമാവുകയും ചെയ്തിരുന്നു. എല്ലാവരുടെയും ജീവിതത്തിൽ, നല്ല സമയവും ചീത്ത സമയവും ഉണ്ടാവും. അത്തരം ഒരു സമയമായിരുന്നു തങ്ങൾക്ക് അത് എന്നാണ് ഇരുവരും പിന്നീട് പ്രതികരിച്ചിരുന്നത്. പ്രതിസന്ധി ഘട്ടത്തെ ഒരുമിച്ച് അഭിമുഖീകരിച്ച ദമ്പതികളാണ് ഇപ്പോൾ പിരിയാൻ തയ്യാറായി നിൽക്കുന്നത്.

Also Read: വിജയ് ദേവർകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു, എന്തിനിത്ര രഹസ്യമാക്കി?

യുഎഇയിൽ സാലറി കൂട്ടണോ? എങ്കിൽ ഇനി പഴയ ഡിഗ്രി മതിയാകില്ല!


ഇപ്പോൾ ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. അതേ സമയം ബന്ധം വേർപെടുത്തുന്നതുമായി ബന്ധപ്പെട്ട് നിയമ നടപടികൾ ഒന്നും തന്നെ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഒരുമിച്ച് ജീവിക്കാനുള്ള സാധ്യതയും ഉണ്ട്. പരമാവധി പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിക്കാനും, വിവാഹ ബന്ധം നിലനിർത്താനുമാണ് ശ്രമിക്കുന്നത് എന്നാണ് അടുത്ത വ‍ൃത്തങ്ങൾ നൽകുന്ന വിവരം
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article