Authored by: ഋതു നായർ|Samayam Malayalam•4 Oct 2025, 2:05 pm
തന്റെ 22 ആം വയസ്സുമുതൽ ബിസിനസ് രംഗത്ത് സജീവമാണ് സന്തോഷ് മേനോൻ. ചാരിറ്റിയും മറ്റുമായി സന്തോഷ് മിക്ക ആളുകളെയും സഹായിക്കാറും ഉണ്ട്
നവ്യ നായർ(ഫോട്ടോസ്- Samayam Malayalam)തീരെ വയ്യാത്ത അവസ്ഥയിലും നവ്യയോട് ഉള്ള ഇഷ്ടത്തിന്റെ പുറത്താണ് അത്രയും നേരം അമ്മ ഇരുന്നതും. അമ്മയെ കൂടാതെ സന്തോഷിന്റെ ഏക പെങ്ങൾ ലക്ഷ്മിയും കുടുംബവും പങ്കെടുക്കാൻ എത്തിയിരുന്നു. ലക്ഷ്മിയും നവ്യയും ആയി അത്രയും അടുത്ത ബന്ധമാണ്.പരസ്പരം മോളെ എന്നാണ് ഇവർ വിളിക്കുന്നതും. നവ്യയുടെ തിരിച്ചുവരവിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകാനും ഈ കുടുംബം ഉണ്ടായിരുന്നു.
ALSO READ: ഐശ്വര്യയുടെ മനം കവർന്ന ആദിത്യ! ഭർത്താവ്, ഏകമകൾ, മലയാളിയാണോ; ആദിത്യയും അമിതും നെയ്തെടുത്ത സുന്ദര ലോകം
വിവാഹം കഴിഞ്ഞു വേഗം തന്നെ മുംബൈയിലേക്ക് പോയ നവ്യ മകൻ ജനിച്ച ശേഷം കുറച്ചുനാൾ കഴിഞ്ഞാണ് അഭിനയത്തിലേക്ക് എത്തിയത്.
നാട്യങ്ങൾ ഇല്ലാത്ത നടി എന്നാണ് പൊതുവെ നവ്യയെകുറിച്ചു ആരാധകർ പറയുന്നത്. അത്രത്തോളം തിളങ്ങി നിൽക്കുന്ന സമയത്താണ് വിവാഹം നടക്കുന്നത്. പത്തുവയസ് പ്രായം നവ്യക്കും സന്തോഷിനും ഇടയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 22 ആം വയസിൽ ബിസിനസ് തിരക്കിലേക്ക് എത്തിയതാണ് സന്തോഷ് മേനോൻ. കോടീശ്വരനാണ് ഇട്ടുമൂടാനുള്ള സ്വത്തും ഒക്കെയുണ്ട് സന്തോഷിന്. നവ്യക്കും അങ്ങനെ തന്നെയാണ്. വര്ഷങ്ങളോളം ഇന്ഡസ്ട്രിയിൽ നിന്ന നവ്യ നല്ല ഒരു തുക തന്നെ സമ്പാദിച്ചിട്ടുണ്ട്. മാത്രമല്ല ഇപ്പോൾ ഡാൻസ് സ്‌കൂൾ ഡാൻസ് പ്രോഗ്രാം, സിനിമകൾ ടെലിവിഷൻ ഷോസ്, അങ്ങനെ നവ്യക്ക് വരുമാനം ഏറെയുണ്ട്.





English (US) ·