ക്രൗൺ സ്റ്റാർസ് എന്റർടെയ്ൻമെന്റിന്റെ ആദ്യ മലയാള ചിത്രം; 'കറക്കം' ടൈറ്റിൽ പോസ്റ്റർ പുറത്ത്

6 months ago 6

karakkam movie   poster

'കറക്കം' ടൈറ്റിൽ പോസ്റ്റർ

കൊച്ചി: മോളിവുഡില്‍ തുടക്കം കുറിക്കുന്ന ക്രൗണ്‍ സ്റ്റാര്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ നിര്‍മാണത്തില്‍ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ സംവിധാനം ചെയ്യുന്ന 'കറക്കം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അമാനുഷികമായ സംഭവവികാസങ്ങളും, ഹൊറര്‍ കോമഡിയും നിറഞ്ഞ ഒരു ചിത്രമാണ് ' കറക്കം' എന്ന സൂചനയാണ് ടൈറ്റില്‍ മോഷന്‍ പോസ്റ്ററില്‍നിന്നും ലഭിക്കുന്നത്. കഥാ പശ്ചാത്തലം കൊണ്ട് വ്യത്യസ്തമായ ചിത്രത്തിലൂടെ മലയാള സിനിമക്ക് രണ്ട് പുതിയ നിര്‍മാതാക്കളെയാണ് ലഭിക്കുന്നത്.

ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ എന്നും ശ്രദ്ധനേടുന്ന മലയാളം സിനിമാ ലോകത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് കിംബെര്‍ളിയും അങ്കുഷും പറഞ്ഞു. തങ്ങളുടെ ബാനറായ ക്രൗണ്‍ സ്റ്റാര്‍സിന്റെ മലയാള സിനിമ ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പ് മാത്രമാണ് 'കറക്ക'മെന്നും, ഇനിയും പല ജോണറുകളിലുള്ള ചിത്രങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ധനുഷ് വര്‍ഗീസ് രചിച്ച കഥയെ അടിസ്ഥാനമാക്കി ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് നിപിന്‍ നാരായണനും സുഭാഷ് ലളിത സുബ്രഹ്‌മണ്യനും അര്‍ജുന്‍ നാരായണനും ചേര്‍ന്നാണ്. ശ്രീനാഥ് ഭാസി, സിദ്ധാര്‍ഥ് ഭരതന്‍, ഫെമിന ജോര്‍ജ്, ജീന്‍ പോള്‍ ലാല്‍, ബിജുകുട്ടന്‍, മണികണ്ഠന്‍ ആചാരി എന്നിവരോടൊപ്പം ലെനാസ് ബിച്ചു, ഷോണ്‍ റോമി, ശാലു റഹിം, മനോജ് മോസസ്, കെയിന്‍ സണ്ണി, ശ്രാവണ്‍, വിഷ്ണു രഘു, വിനീത് തട്ടില്‍, മിഥുന്‍ (മിഥുട്ടി) എന്നിവരും അണിനിരക്കുന്നു.

ജിതിന്‍ സി.എസ്. സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന ചിത്രത്തിന് ബബ്ലു അജു ഛായാഗ്രഹണവും നിതിന്‍ രാജ് അരോള്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാജേഷ് പി. വേലായുധനാണ്. റിന്നി ദിവാകറാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രശോഭ് വിജയനും ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ മോഹിത് ചൗധരിയുമാണ്. വസ്ത്രാലങ്കാരം മെല്‍വി ജെയും, ആര്‍.ജി. വയനാടന്‍ മേക്കപ്പും ഒരുക്കുന്നു. കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് ശ്രീജിത് ഡാന്‍സിറ്റി. ഡിടിഎം സ്റ്റുഡിയോയാണ് വിഎഫ്എക്‌സ് കൈകാര്യം ചെയ്തിരിക്കുന്നത്. സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത് അരവിന്ദ് എയൂഒ2. പ്രൊമോ എഡിറ്റിങ് ഡോണ്‍ മാക്‌സും പബ്ലിസിറ്റി ഡിസൈന്‍ യെല്ലോട്ടൂത്ത്സുമാണ് ചെയ്തിരിക്കുന്നത്. മാര്‍ക്കറ്റിങ്ങും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ. സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍). പിആര്‍ഒ: എ.എസ്. ദിനേശ്.

Content Highlights: Title question poster of `Karakkam`, a caller Malayalam horror-comedy film

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article