.jpg?%24p=9c77105&f=16x10&w=852&q=0.8)
കണ്ണപ്പ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: X
നാലാം ദിനവും മികച്ച പ്രേക്ഷക പിന്തുണയോടെ തിയേറ്ററുകളിൽ 'കണ്ണപ്പ' കുതിപ്പ് തുടരുന്നു. 24 മണിക്കൂറിൽ 90,000-ലേറെ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരനിരയുമായി എത്തിയിരിക്കുന്ന ചിത്രത്തിൽ ഡൈനാമിക് സ്റ്റാർ വിഷ്ണു മഞ്ചുവാണ് നായകൻ. പാൻ-ഇന്ത്യൻ ചിത്രത്തിൽ ഇതിഹാസ കഥാപാത്രമായ കിരാതയായി മോഹൻലാലും രുദ്രയായി പ്രഭാസും ശിവനായി അക്ഷയ് കുമാറും പ്രേക്ഷകരുടെ മനസ്സ് നിറച്ചിരിക്കുകയാണ്. പ്രായഭേദമന്യേ ഏവരും ചിത്രത്തെ ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസിനായി എത്തിയിരിക്കുന്നത്. മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഇന്ത്യൻ പുരാണങ്ങളുടെ പശ്ചാത്തലത്തിൽ, ശിവനോടുള്ള അചഞ്ചലമായ സ്നേഹവുമായി ജീവിക്കുന്ന ഇതിഹാസ ശിവ ഭക്തന്‍റെ അതിശയിപ്പിക്കുന്ന യാത്രയാണ് 'കണ്ണപ്പ' പ്രേക്ഷക സമക്ഷം എത്തിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത്.
എവിഎ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മ്മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്തിരിക്കുന്നതാണ് ചിത്രം. അർപ്പിത് രങ്ക, ബ്രഹ്മാനന്ദൻ, ശിവ ബാലാജി, ബ്രഹ്മാജി, കൗശൽ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദൻ തുടങ്ങി ഒട്ടനവധി താരങ്ങളാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'കണ്ണപ്പ'. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് 'കണ്ണപ്പ'യുടെ മനോഹര ദൃശ്യങ്ങൾക്ക് പിന്നിൽ. സ്റ്റീഫൻ ദേവസിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
Content Highlights: Kanappa's Box Office Triumph: Over 90,000 Bookings successful 24 Hours
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·