20 September 2025, 10:27 AM IST

ദീപികാ പദുക്കോൺ | Photo: AFP
കഴിഞ്ഞദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ബോളിവുഡ് നടി ദീപികാ പദുക്കോണ്‍. കല്‍ക്കി-2898 എഡി എന്ന ചിത്രത്തില്‍ നിന്ന് ദീപിക പുറത്താക്കപ്പെട്ടു എന്ന വാര്‍ത്തയാണ് വൈറലായത്. പ്രതിഫലം, ജോലി സമയം എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ദീപിക ഉന്നയിച്ച ചില നിബന്ധനകളുമാണ് ഇതിന് കാരണമെന്നുമാണ് വാര്‍ത്തകള്‍. പിന്നാലെ ദീപികയെ ഒഴിവാക്കിയതല്ല, കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞതിനാല്‍ നടി തന്നെ ചിത്രം ഉപേക്ഷിക്കുകയായിരുന്നു എന്ന റിപ്പോര്‍ട്ടും എത്തി.
ഇപ്പോഴിതാ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ദീപിക. വൈകാരികമായ കുറിപ്പാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി എന്നാണ് ദീപിക പോസ്റ്റില്‍ പറയുന്നത്. തന്റെ ആദ്യചിത്രത്തിലെ നായകനായ ഷാരൂഖ് ഖാനെ കുറിച്ചുള്ള വൈകാരികമായ കുറിപ്പായിരുന്നു ദീപികയുടേത്.
'സിനിമ നിര്‍മിക്കുമ്പോഴുള്ള അനുഭവവും നമുക്കൊപ്പം ആ സിനിമ നിര്‍മിക്കുന്നവരുമാണ് സിനിമയുടെ വിജയത്തേക്കാള്‍ പ്രധാനപ്പെട്ടത് എന്നാണ് 18 വര്‍ഷം മുമ്പ് 'ഓം ശാന്തി ഓം' ചിത്രീകരണത്തിനിടെ ഇദ്ദേഹം എന്നെ പഠിപ്പിച്ച ആദ്യപാഠം. ഞാന്‍ അതിനോട് പൂര്‍ണമായി യോജിച്ചു. അന്ന് മുതല്‍ ഞാനെടുത്ത എല്ലാ തീരുമാനങ്ങളിലും അത് ഞാന്‍ പാലിച്ചു. അതുകൊണ്ട് തന്നെയാകാം ഞങ്ങള്‍ ഒന്നിച്ച് ആറാമത്തെ ചിത്രത്തില്‍ അഭിനയിക്കുന്നത്.' -ഇതായിരുന്നു ദീപികയുടെ കുറിപ്പ്.
ഷാരൂഖ് ഖാന്റെ കൈ തന്റെ കൈയില്‍ കോര്‍ത്ത് പിടിച്ച ചിത്രവും ദീപിക പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു. ഷാരൂഖ് ഖാനേയും സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദിനേയും മെന്‍ഷന്‍ ചെയ്തുകൊണ്ടായിരുന്നു ദീപികയുടെ പോസ്റ്റ്. കിങ്, ഒന്നാം ദിവസം എന്നീ ഹാഷ്ടാഗുകളും ദീപികയുടെ പോസ്റ്റിലുണ്ടായിരുന്നു.
Content Highlights: Emotional Deepika Padukone reunites with Shah Rukh Khan for 6th movie King aft exit from Kalki 2
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·