
ഗണപതി, സാഗർ സൂര്യ, 'പ്രകമ്പനം' ടൈറ്റിൽ പോസ്റ്റർ
യുവതാരങ്ങളായ ഗണപതിയും സാഗര്‍ സൂര്യയും നായകരായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'പ്രകമ്പന'ത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷന്‍സിന്റെയും ബാനറില്‍ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'നദികളില്‍ സുന്ദരി യമുന' എന്ന ഹിറ്റ് ചിത്രത്തിനുശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍-കോമഡി എന്റര്‍ടെയ്‌നറാണ്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കന്‍.
ഹോസ്റ്റല്‍ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമായി വരുന്ന സിനിമയാണ് 'പ്രകമ്പനം'. കൊച്ചിയിലെ മെന്‍സ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തില്‍ അമീന്‍, മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
'പണി 'എന്ന ചിത്രത്തിലെ ശക്തമായ വില്ലന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗര്‍ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോള്‍ 'പ്രകമ്പന'ത്തിനുള്ള പ്രതീക്ഷകള്‍ ഏറെയാണ്.
ചിത്രത്തിന്റെ ഛായഗ്രഹണം ആല്‍ബി ആന്റണി. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഭിജിത്ത് നായര്‍. എഡിറ്റര്‍ സൂരജ് ഇ.എസ്, ആര്‍ട്ട് ഡയറക്ടര്‍ സുഭാഷ് കരുണ്‍, വരികള്‍ വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അംബ്രൂ വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്കപ്പ് ജയന്‍ പൂങ്കുളം, പിആര്‍ഒ മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്.
Content Highlights: Ganapathi, Sagar Surya movie Prakambanam rubric poster released
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·