'ഗര്‍ജനം നാളെത്തുടങ്ങുന്നു'; മോഹന്‍ലാലിന്റെ ബ്രഹ്‌മാണ്ഡ ചിത്രം 'വൃഷഭ'യുടെ വമ്പന്‍ അപ്‌ഡേറ്റ് നാളെ

4 months ago 5

Vrusshabha mohanlal

പ്രതീകാത്മക ചിത്രം | Photo: Facebook/ Mohanlal

മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ'യ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ചിത്രത്തെ സംബന്ധിച്ച പ്രധാന അപ്‌ഡേറ്റ് ചൊവ്വാഴ്ച പുറത്തുവിടുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ചിത്രത്തിനായുള്ള ഡബ്ബിങ് മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു.

നന്ദകിഷോര്‍ സംവിധാനംചെയ്ത ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായാണ് ഒരുങ്ങുന്നത്. 'കാത്തിരിപ്പ് അവസാനിക്കുന്നു. ഗര്‍ജനം നാളെത്തുടങ്ങുന്നു. 'വൃഷഭ'യുടെ ലോകത്തേക്ക് കാലെടുത്തുവെക്കാന്‍ തയ്യാറാവൂ'- എന്നാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

കണക്ട് മീഡി, ബാലാജി ടെലിഫിലിംസ്, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ശോഭാ കപൂര്‍, എക്ത ആര്‍ കപൂര്‍, സി.കെ. പദ്മകുമാര്‍, വരുണ്‍ മാത്തുര്‍, സൗരഭ് മിശ്ര, അഭിഷേക് എസ്. വ്യാസ്, പ്രവീര്‍ സിങ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ആന്റണി സാംസണ്‍ ആണ് ഛായാഗ്രാഹകന്‍. കെ.എം. അബ്രഹാം എഡിറ്റിങ് നിര്‍വഹിക്കുന്നു. സാം സി.എസിന്റേതാണ് സംഗീതം. റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനിങ് നിര്‍വഹിക്കുന്നു.

Content Highlights: Mohanlal’s ‘Vrusshabha’ archetypal glimpse to beryllium unveiled connected September 16

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article