03 September 2025, 05:38 PM IST

'അരികിലെത്തി പൊന്നോണം' സംഗീത ആൽബത്തിൽ രാധിക സുരേഷ് ഗോപി | സ്ക്രീൻഗ്രാബ്
മാജിക് ട്യൂൺസിന്റെ ബാനറിൽ നിർമിച്ച ഏറ്റവും പുതിയ ഓണപ്പാട്ടായ 'അരികിലെത്തി പൊന്നോണം' പുറത്തിറങ്ങി. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഭാര്യ രാധികയാണ് ഗാനം ആലപിച്ചിരിക്കുന്നത് എന്നതാണ് ഗാനത്തെ ശ്രദ്ധേയമാക്കുന്നത്.
തൊട്ടുതൊട്ടു വിളിച്ചുണർത്തി അരികിലെത്തി ഓണം എന്നാരംഭിക്കുന്ന ഗാനമാണ് രാധികയുടെ ശബ്ദത്തിൽ സംഗീതാസ്വാദകർക്ക് മുന്നിലെത്തിയിരിക്കുന്നത്. രാധികയും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കണ്ണൻ പൂജപ്പുരയാണ് ഗാനരചന. ജി.കെ. ശർമയാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.
സിദ്ധാർത്ഥ്, അഭിരാം ശർമ, ശ്രീറാം ശർമ, ആദി നാരായണൻ, ശ്രേയസ് നാരായണൻ, നവമി ആർ. വിഷ്ണു, നിവേദ്യ കൃഷ്ണ ആർ.ഡി, ശിവ ഗൗരി എന്നിവരാണ് ഗാനരംഗത്തിലെ മറ്റ് അഭിനേതാക്കൾ. വിപിൻ ജി. കുമാറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Content Highlights: New Onam Song "Arikilethi Ponnonam" Released Featuring Radhika Suresh Gopi
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·