ഗിന്നസ് പക്രു നായകനാകുന്ന '916 കുഞ്ഞൂട്ടന്‍'; ഒഫീഷ്യൽ വീഡിയോ ഗാനം പുറത്ത്

9 months ago 8

ഗിന്നസ് പക്രു നായകനാകുന്ന പുതിയ ചിത്രം 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി. അജീഷ് ദാസൻ എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകർന്ന് സച്ചിൻ രാജ്, ശ്രീജിഷ് സുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് ആലപിച്ച "മംഗളമേ മംഗളം മംഗളമേ" എന്ന ഗാനമാണ് റിലീസായത്.

മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന 916 കുഞ്ഞൂട്ടനിൽ ടിനി ടോമും, രാകേഷ് സുബ്രമണ്യവും മറ്റു സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടൻ. രാജ് വിമൽ രാജനാണ് ക്രിയേറ്റിവ് ഡയറക്ടർ. ഷാജു ശ്രീധർ, നോബി മാർക്കോസ്, വിജയ് മേനോൻ, കോട്ടയം രമേഷ്, നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ, ടി ജി രവി, സീനു സോഹൻലാൽ, ഇ ഏ രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂർണമായും കുടുംബ പശ്ചാത്തലത്തിൽ നർമത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകുന്ന ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാണ് " 916 കുഞ്ഞൂട്ടൻ". മില്ലേനിയം ഓഡിയോസാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയിരിക്കുന്നത്.

ഡി ഓ പി ശ്രീനിവാസ റെഡ്ഢി, മ്യൂസിക് : ആനന്ദ് മധുസൂദനൻ, ബാക്ക്ഗ്രൗണ്ട് മ്യൂസിക് : ശക്തികാന്ത്, എക്സികുട്ടിവ് പ്രൊഡ്യൂസർ : പാസ്‌ക്കൽ ഏട്ടൻ, കഥ, തിരക്കഥ : രാകേഷ് സുബ്രമണ്യൻ, ആര്യൻ വിജയ്, രാജ് വിമൽ രാജൻ, എഡിറ്റർ : സൂരജ് അയ്യപ്പൻ, ക്രിയേറ്റിവ് എഡിറ്റർ ആൻഡ് ട്രെയ്‌ലർ കട്ട്സ് : ഡോൺമാക്സ്, ആർട്ട് : പുത്തൻചിറ രാധാകൃഷ്ണൻ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ, ഗാന രചന : അജീഷ് ദാസൻ, ആക്ഷൻ ഡയറക്ടർ : മാഫിയാ ശശി, പ്രൊഡക്ഷൻ കൺട്രോളർ : സജീവ് ചന്ദിരൂർ, ഫിനാൻസ് കൺട്രോളർ : ഷിന്റോ ഇരിഞ്ഞാലക്കുട, കൊറിയോഗ്രാഫർ: പോപ്പി, സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ്, കളറിസ്റ്റ് : ലിജു പ്രഭാകർ, വി എഫ് എക്സ് : നോക്റ്റൂർനൽ ഒക്റ്റെവ്‌, സ്റ്റിൽസ് : വിഗ്‌നേഷ്, ഗിരി ശങ്കർ, ഡിസൈൻസ് : കോളിൻസ്, പി ആർ ഓ: എ എസ് ദിനേശ്.

Content Highlights: 916 Kunjootan: Guinness Pakru`s New Movie Song Out

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article