മോര്‍സെ ഡ്രാഗണ്‍ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന '916 കുഞ്ഞൂട്ട'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തില്‍ ടിനി ടോമും രാകേഷ് സുബ്രഹ്‌മണ്യവുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്യന്‍ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് '916 കുഞ്ഞൂട്ടന്‍'. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍ രാജ് വിമല്‍രാജനാണ്.
ഫാമിലി എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, വിജയ് മേനോന്‍, കോട്ടയം രമേഷ്, നിയാ വര്‍ഗീസ്, ഡയാന ഹമീദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മില്ലേനിയം ഓഡിയോസാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം നേടിയിരിക്കുന്നത്.
ഡിഒപി: ശ്രീനിവാസ റെഡ്ഢി, മ്യൂസിക്: ആനന്ദ് മധുസൂദനന്‍, ബാക്ക്ഗ്രൗണ്ട് മ്യൂസിക്: ശക്തികാന്ത്, എക്‌സികുട്ടിവ് പ്രൊഡ്യൂസര്‍: പാസ്‌ക്കല്‍ ഏട്ടന്‍, കഥ, തിരക്കഥ: രാകേഷ് സുബ്രഹ്‌മണ്യന്‍, ആര്യന്‍ വിജയ്, രാജ് വിമല്‍ രാജന്‍, എഡിറ്റര്‍: സൂരജ് അയ്യപ്പന്‍, ക്രിയേറ്റിവ് എഡിറ്റര്‍ ആന്‍ഡ് ട്രെയ്ലര്‍ കട്ട്‌സ്: ഡോണ്‍മാക്‌സ്, ആര്‍ട്ട്: പുത്തന്‍ചിറ രാധാകൃഷ്ണന്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂര്‍, ഗാനരചന: അജീഷ് ദാസന്‍, ആക്ഷന്‍ ഡയറക്ടര്‍: മാഫിയാ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്ദിരൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷിന്റോ ഇരിഞ്ഞാലക്കുട, കൊറിയോഗ്രാഫര്‍: പോപ്പി, സൗണ്ട് ഡിസൈന്‍: കരുണ്‍ പ്രസാദ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: നോക്റ്റൂര്‍നല്‍ ഒക്‌റ്റെവ്, സ്റ്റില്‍സ്: വിഗ്നേഷ്, ഗിരി ശങ്കര്‍, ഡിസൈന്‍സ്: കോളിന്‍സ്, പിആര്‍ഒ: പ്രതീഷ് ശേഖര്‍.
Content Highlights: Guinness Pakru starrer 916 Kunjoottan`s archetypal look poster is out
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·