'​ഗെയിം ഓഫ് ത്രോൺസ്' അല്ലെങ്കിൽ 'അവതാർ' പോലെ, അടുത്ത ചിത്രം ലോകനിലവാരമുള്ളതായിരിക്കും- ശങ്കര്‍

6 months ago 7

12 July 2025, 08:20 PM IST

shankar

ശങ്കർ | ഫോട്ടോ: വി. രമേഷ്/ മാതൃഭൂമി

ശങ്കറിന്റെ സംവിധാനത്തില്‍ രാം ചരണ്‍ നായകനായ 'ഗെയിം ചേഞ്ചര്‍' ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. മോശം അഭിപ്രായം ലഭിച്ച ചിത്രം സാമ്പത്തികമായും വലിയ പരാജയമായിരുന്നു. 'ഗെയിം ചേഞ്ചറി'ന്റെ പരാജയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്‌ തമിഴ് സംവിധായകന്‍ ശങ്കര്‍.

ലക്ഷം കോപ്പികള്‍ വിറ്റുപോയ 'വീര യുഗനായകന്‍ വേല്‍പാരി' എന്ന നോവലിനെ ആസ്പദമാക്കിയാണ് താന്‍ അടുത്ത ചിത്രം സംവിധാനംചെയ്യാന്‍ ഒരുങ്ങുന്നത് എന്നാണ് ശങ്കര്‍ പറഞ്ഞത്. നോവലുമായി ബന്ധപ്പെട്ട് ഒരു പൊതുപരിപാടിയില്‍ അതിഥിയായി പങ്കെടുത്തപ്പോഴാണ് ശങ്കര്‍ ഇക്കാര്യം പറഞ്ഞത്. 'നേരത്തെ, 'എന്തിരന്‍' ആയിരുന്നു എന്റെ സ്വപ്‌നപദ്ധതി. ഇപ്പോള്‍ അത് 'വേല്‍പാരി'യാണ്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ ആളുകള്‍ അത് 'ചന്ദ്രലേഖ' പോലെ വലിയ ചിത്രമാവണമെന്ന് അഭിപ്രായപ്പെടും. എന്നാല്‍, 'വേല്‍പാരി' അതിനേക്കാള്‍ വലുതാണെങ്കിലേ ഉള്ളൂ', ശങ്കര്‍ പറഞ്ഞു.

'വേല്‍പാരി പുറത്തിറങ്ങുമ്പോള്‍ അന്നുവരെ ഉണ്ടായിരുന്നതില്‍വെച്ച് ഏറ്റവും വലിയ ചിത്രമായിരിക്കുമെന്നാണ് എന്റെ വിശ്വാസം. 'ഗെയിം ഓഫ് ത്രോണ്‍സോ' 'അവതാറോ' പോലെ ലോകനിലവാരമുള്ള ചിത്രമായിരിക്കും വേല്‍പാരി', ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Shankar promises his upcoming movie 'Velpari' volition beryllium planetary similar 'Game of Thrones and Avatar'

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article