ചന്തൂ മൊണ്ടേതി സംവിധാനം ചെയ്യുന്ന 'വായുപുത്ര' 3D ആനിമേഷന്‍ ഇതിഹാസ ചിത്രം 2026 ദസറക്ക് റിലീസ് ചെയ്യും. സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നിവയുടെ കീഴില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ് ആണ്. ചരിത്രം, ഭക്തി, ആധുനികത എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. ചരിത്രത്തിലും ഇതിഹാസങ്ങളിലും ആഴത്തില്‍ വേരൂന്നിയ 'വായുപുത്ര', കാലത്തിനപ്പുറം ശക്തിയും ഭക്തിയുമുള്ള നിത്യ യോദ്ധാവിന്റെ കഥയാണ് അവതരിപ്പിക്കുന്നത്.
തലമുറകളെ രൂപപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഹനുമാന്റെ അചഞ്ചലമായ വിശ്വാസവും പര്‍വതങ്ങളെ പോലും നീക്കിയ ഭക്തിയുടെ കഥയുമാണ് ചിത്രം പറയുന്നത്. ഗംഭീരമായ 3D ആനിമേഷന്‍ സിനിമാറ്റിക് അനുഭവമായി ഒരുക്കുന്ന 'വായുപുത്ര', 2026-ല്‍ തെലുങ്ക്, ദസറ റിലീസായി ഹിന്ദി- തമിഴ്- മലയാളം- കന്നഡ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. ഹനുമാന്റെ കാലാതീതമായ കഥയാണ് ഇതിലൂടെ ലോകമെമ്പാടുമുള്ള തീയേറ്ററുകളിലേക്ക് കൊണ്ടുവരുന്നത്.
ഒരു കുന്നിന്‍ മുകളില്‍ ഉയര്‍ന്നുനിന്ന് ലങ്ക തീയില്‍ എരിയുന്നത് കാണുന്ന ഹനുമാന്റെ ശക്തമായ രൂപമാണ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ വഴി പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിലൂടെ പുറത്ത് കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഇതിഹാസ വ്യാപ്തിയും ആത്മീയ ആഴവും കൃത്യമായി ഉള്‍ക്കൊള്ളുന്ന ഒരു പോസ്റ്റര്‍ ആണ് റിലീസ് ചെയ്തിരിക്കുന്നത്. വെറും ഒരു സിനിമയല്ലാതെ, ഒരു പുണ്യകാഴ്ച സമ്മാനിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. മുമ്പൊരിക്കലും കാണാത്ത വിധത്തില്‍ ഭക്തി അനുഭവിക്കാനാണ് അവര്‍ പ്രേക്ഷകരെ ക്ഷണിക്കുന്നത്.
വായുപുത്ര ഒരു സിനിമാറ്റിക് നാഴികക്കല്ലായി, വിശ്വാസത്തിന്റെയും വീര്യത്തിന്റെയും വിധിയുടെയും ആഘോഷമായി മാറാന്‍ ഒരുങ്ങുകയാണ്. ചന്തൂ മൊണ്ടേതിയുടെ ദര്‍ശനാത്മകമായ കഥപറച്ചിലിലും നാഗ വംശിയുടെ നിര്‍മാണ വൈദഗ്ധ്യത്തിലും, 'വായുപുത്ര' ഇന്ത്യന്‍ സിനിമയെ പുനര്‍നിര്‍വചിക്കാനാണ് ഒരുങ്ങുന്നത്. ഹൃദയസ്പര്‍ശിയായ ആഖ്യാനവും അതിശയിപ്പിക്കുന്ന 3D ആനിമേഷന്‍ ദൃശ്യങ്ങളും സംയോജിപ്പിച്ച്, നമ്മുടെ ഏറ്റവും ആദരണീയമായ സാംസ്‌കാരിക ചിഹ്നങ്ങളില്‍ ഒരാളുടെ ലോകത്തേക്കാണ് ചിത്രം പ്രേക്ഷകരെ ക്ഷണിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തും. പിആര്‍ഒ: ശബരി.
Content Highlights: Vayuputhra, a 3D animated epic based connected Hanuman life, merchandise successful 2026
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·