.jpg?%24p=c53a763&f=16x10&w=852&q=0.8)
പ്രതീകാത്മക ചിത്രം | Photo: Facebook/ Dulquer Salmaan
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന തമിഴ് ചിത്രം 'കാന്ത'യുടെ റിലീസ് നീട്ടി. ദുല്‍ഖര്‍ സല്‍മാന്റെ വേയ്‌ഫെറര്‍ ഫിലിംസ് നിര്‍മിച്ച കല്യാണി പ്രിയദര്‍ശന്‍ ചിത്രം 'ലോക്: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യുടെ ബോക്‌സ് ഓഫീസ് കുതിപ്പ് തുടരാനുള്ള സാഹചര്യം നിലനിര്‍ത്താന്‍ വേണ്ടിയാണ് റിലീസ് നീട്ടുന്നതെന്ന് സംവിധായകന്‍ സെല്‍വമണി ശെല്‍വരാജ്, നായകനും നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍, നിര്‍മാണത്തില്‍ പങ്കാളിയായ റാണ ദഗ്ഗുബാട്ടി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് പുറത്തുവിടും.
'ടീസര്‍ പുറത്തിറങ്ങിയതുമുതല്‍ നിങ്ങള്‍ കാണിക്കുന്ന സ്‌നേഹം ഞങ്ങളെ സ്പര്‍ശിച്ചു. കൂടുതല്‍ മികച്ചത് നല്‍കാന്‍ അത് ഞങ്ങളെ പ്രേരിപ്പിക്കുന്നു. 'ലോക'യുടെ വിജയത്തോടെ ബോക്‌സ് ഓഫീസില്‍ 'ചന്ദ്ര'യുടെ കുതിപ്പ് തുടരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. മറ്റൊരു അവിശ്വസീയമായ സിനിമാറ്റിക് അനുഭവത്തിലേക്ക് നിങ്ങളെ കൊണ്ടുപോവാന്‍ ഞങ്ങള്‍ ഒരുങ്ങുകയാണ്. അതിനാല്‍ ഞങ്ങള്‍ 'കാന്ത'യുടെ റിലീസ് നീട്ടിവച്ചു. പുതിയ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കും. ഞങ്ങളോടൊപ്പം തുടരുന്നതിന് നന്ദി. തീയേറ്ററുകളില്‍ നിങ്ങളെ കാണാന്‍ കാത്തിരിക്കുന്നു', ടീം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
സെല്‍വമണി സെല്‍വരാജ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേയ്‌ഫെറര്‍ ഫിലിംസ്, റാണ ദഗ്ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബാട്ടി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. 'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെല്‍വമണി സെല്‍വരാജ്.
വേയ്‌ഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രം കൂടിയാണ് 'കാന്ത'.
Content Highlights: Dulquer Salmaan's Kaantha merchandise postponed to debar clash with `Lokah'
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·