'ചപ്പാത്തി നഹീ..ചോർ ചോർ'; രമണനായി തകർത്ത് വിദ്യാ ബാലൻ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ | VIDEO

6 months ago 9

08 July 2025, 09:52 AM IST


vidya balan

ചിത്രത്തിൽ നിന്ന്, വിദ്യാബാലൻ | Photo: Screengrab, Instagram:balanvidya

ലയാളി സിനിമയിൽ ചിരിയുടെ മറുവാക്കാണ് പഞ്ചാബി ഹൗസിലെ രമണൻ. എത്ര ആവർത്തി കണ്ടാലും തന്റെ വിടുവായത്തം കൊണ്ട് പിന്നെയും ചിരിപ്പിച്ചുകൊണ്ടേയിരിക്കുകയാണ് ഹരിശ്രീ അശോകൻ അനശ്വരമാക്കിയ ഈ കഥാപാത്രം. ഇപ്പോഴിതാ, പഞ്ചാബി ഹൗസിൽ നമ്മെയെല്ലാം ചിരിപ്പിച്ച രമണന്റെ ഒരു സീൻ അഭിനയിച്ചു കാണിക്കുകയാണ് ബോളിവുഡ് താരം വിദ്യാ ബാലൻ.

ചപ്പാത്തി നഹീ..ചോർ ചോർ എന്ന് രമണൻ പറയുന്ന സംഭാഷണമാണ് വിദ്യ ഇപ്പോൾ അഭിനയിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ടോടെ പുറത്തുവിട്ട റീൽ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഒട്ടേറെ പേർ വിദ്യയുടെ റീലിന് അഭിനന്ദനങ്ങളേകിയും രം​ഗത്തെത്തി.വിദ്യ രം​ഗം അടിപൊളിയായി അഭിനയിച്ചുവെന്ന് മറ്റ് ചിലരും കമന്റ് ബോക്സിൽ എഴുതി.

അതേസമയം, 1998-ൽ പുറത്തിറങ്ങിയ റാഫി മെക്കാര്‍ട്ടിന്റെ 'പഞ്ചാബിഹൗസ്' ആ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു. ദിലീപിന് നായകവേഷങ്ങളിലേക്കുള്ള ഉറച്ച ചവിട്ടുപടിയായി 'പഞ്ചാബി ഹൗസ്.' കൊച്ചിന്‍ ഹനീഫയ്ക്ക് ഹാസ്യവേഷങ്ങളിലേക്കുള്ള ഉറച്ച ചുവടുമാറ്റത്തിന് ഗംഗാധരന്‍ എന്ന കഥാപാത്രം വഴിത്തിരിവായി. തിലകന്‍, ലാല്‍, മോഹിനി, ജോമോള്‍, ജനാര്‍ദ്ദനന്‍, എന്‍.എഫ്. വര്‍ഗീസ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ക്കെല്ലാം പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് പഞ്ചാബിഹൗസില്‍ ലഭിച്ചത്.

Content Highlights: Vidya Balan recreates a celebrated country from `Punjabi House`

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article