'ചരിത്രകാരനല്ല, നടന്‍ മാത്രം'; രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിനോട് പ്രതികരിച്ച് അക്ഷയ് കുമാര്‍

9 months ago 8

akshay kumar and rajeev chandrsekhar

അക്ഷയ് കുമാർ, രാജീവ് ചന്ദ്രശേഖർ | Photo - AFP, ANI

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. 'കേസരി ചാപ്റ്റര്‍ 2' എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിനിടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ രാജീവ് ചന്ദ്രശേഖറുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെടുത്തിയത്. മുന്‍കാല നേതാക്കളുടെ സംഭാവനകള്‍ കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കുന്നു എന്നതരത്തിലായിരുന്നു രാജീവ് ചന്ദ്രശേഖറുടെ പോസ്റ്റ്. ഇതേക്കുറിച്ചുള്ള ചോദ്യത്തോടാണ് നടന്‍ പ്രതികരിച്ചത്.

ഞാന്‍ ഒരു ചരിത്രകാരനല്ല, നടന്‍ മാത്രമാണ്. രാഷ്ട്രീയക്കാര്‍ എന്തുപറയുന്നു എന്നതിനെക്കുറിച്ചോ, മറ്റുള്ളവര്‍ എന്തുപറയുന്നു എന്നതിനെക്കുറിച്ചോ പ്രതികരിക്കാനില്ല. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ജനങ്ങളോട് പറയാനാണ് ശ്രമിച്ചിട്ടുള്ളത്. ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമ എടുത്തിട്ടുള്ളത്. ഞാന്‍ മനസിലാക്കിയത് എന്താണോ അതെല്ലാം കൂടിച്ചേര്‍ന്നതാണ് സിനിമ. അതിനപ്പുറം ആര് എന്ത് രാഷ്ട്രീയം പറഞ്ഞാലും അതിലൊന്നും ഇടപെടാനില്ലെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു.

മുന്‍കാല നേതാക്കളായ ചേറ്റൂര്‍ ശങ്കരന്‍ നായര്‍, സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഡോ. ബി.ആര്‍ അംബേദ്കര്‍ തുടങ്ങിയവരെ കോണ്‍ഗ്രസ് പാര്‍ട്ടി അവഗണിക്കുന്നുവെന്നും കുടുംബാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഇതെന്നും ആയിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ആരോപണം. പ്രമുഖ അഭിഭാഷകനും രാജ്യസ്‌നേഹിയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റുമായിരുന്നു ചേറ്റൂര്‍ ശങ്കരന്‍ നായര്‍. എന്നാല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍നിന്ന് അദ്ദേഹം തുടച്ചുനീക്കപ്പെട്ടുവെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചിരുന്നു.

അക്ഷയ് കുമാര്‍ നായകനായി എത്തുന്ന 'കേസരി ചാപ്റ്റര്‍ 2' ല്‍ അഭിഭാഷക വേഷത്തിലാണ് അക്ഷയ് കുമാര്‍ എത്തുന്നത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ഇതിനോടകം വ്യക്തമാകുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. യഥാര്‍ഥ സംഭവങ്ങള്‍ക്കൊപ്പം ശങ്കരന്‍ നായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ട് അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ പാലാട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ 'ദി കേസ് ദാറ്റ് ഷൂക്ക് ദി എംപയര്‍' എന്ന പുസ്‌കത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്നതാണ് സിനിമ.

അക്ഷയ് കുമാര്‍ ആണ് ശങ്കരന്‍ നായരുടെ വേഷത്തിലെത്തുന്നത്. മാധവനും അനന്യ പാണ്ഡെയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ധര്‍മ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരണ്‍ സിങ് ത്യാഗിയാണ്. 1919-ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റര്‍ സി. ശങ്കരന്‍ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത്. കരണ്‍ സിങ് ത്യാഗി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അമൃതപാല്‍ സിംഗ് ബിന്ദ്ര, അക്ഷത് ഗില്‍ഡിയല്‍, സുമിത് സക്സേന, കരണ്‍ സിങ് ത്യാഗി എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ശാശ്വത് സച്ച്ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹര്‍, അരുണ ഭാട്ടിയ, കരണ്‍ ജോഹര്‍, അഡാര്‍ പൂനാവാല, അപൂര്‍വ മേത്ത, അമൃതപാല്‍ സിംഗ് ബിന്ദ്ര, ആനന്ദ് തിവാരി എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്.

Content Highlights: histrion akshay kumar reacts connected governmental earthy implicit sankaran nair

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article