'ചാത്തന്മാര്‍ വരും', 'ലോക' രണ്ടാംഭാഗത്തില്‍ നായകന്‍ ടൊവിനോ?; സൂചന നല്‍കി ശാന്തി

4 months ago 4

santhy tovino lokah

ശാന്തി ബാലചന്ദ്രൻ, പ്രതീകാത്മക ചിത്രം, ടൊവിനോ തോമസ്‌ | Photo: Facebook/ Santhy Balachandran, Wayfarer Films, Tovino Thomas

200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യുടെ രണ്ടാംഭാഗം പറയുന്നത് ചാത്തന്റെ കഥയാവുമെന്ന സൂചന നല്‍കി സഹതിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രന്‍. രണ്ടാംഭാഗത്തില്‍ ടൊവിനോയുടെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കിയാവുമെന്ന സൂചനയാണ് ശാന്തി തന്റെ ഇന്‍സ്റ്റ്ഗ്രാം സ്റ്റോറിയിലൂടെ നല്‍കുന്നത്. ചിത്രം 200 കോടി കളക്ഷന്‍ നേട്ടം കൈവരിച്ചതിന് പിന്നാലെയുള്ള സ്റ്റോറിയിലാണ്‌ സൂചനയുള്ളത്.

ചിത്രം 200 കോടി ക്ലബ്ബിലെത്തിയ നേട്ടം പങ്കുവെച്ചുകൊണ്ടുള്ള കാര്‍ഡ് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പങ്കുവെച്ചിരുന്നു. 'നമ്മ ജയിച്ചിട്ടോം മാരാ, ജയിച്ചിട്ടോം', എന്ന ഡയലോഗ് ക്യാപ്ഷനായി നല്‍കി സംവിധായകന്‍ ഡൊമിനിക് അരുണിനെ മെന്‍ഷന്‍ ചെയ്തായിരുന്നു സ്‌റ്റോറി. ഇതിന് മറുപടി നല്‍കിയ ശാന്തി, അടുത്തത് ടൊവിനോയുടെ ഊഴമാണെന്ന് കുറിച്ചു.

'ടൊവി, അടുത്തത് നിന്റെ ഊഴമാണ്. ക്യാപ്റ്റനും ടീമിനുമൊപ്പം ദൃഢതയോടെ നില്‍ക്കുന്ന സുഹൃത്തായതിന് നന്ദി', എന്നായിരുന്നു ശാന്തിയുടെ മറുപടി. ഇതിന്, 'പൊളിക്കും നുമ്മ', എന്ന് ടൊവിനോയും മറുപടി നല്‍കി. ഇതോടെയാണ് രണ്ടാഭാഗത്തില്‍ നായകനായി ടൊവിനോയെത്തുമെന്ന ചര്‍ച്ചകള്‍ സജീവമായത്.

13 ദിവസംകൊണ്ടാണ് 'ലോക' 200 കോടി കളക്ഷന്‍ റെക്കോര്‍ഡിലെത്തിയത്. ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും നസ്ലിനുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റിലീസ് ചെയ്ത ആദ്യ ആഴ്ചതന്നെ ചിത്രം 100 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയില്‍ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ ആണ് ഇതിലൂടെ 'ലോക' നേടിയത്.

'ലോക' എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. അതിനൊപ്പം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അതിഥി വേഷങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.

Content Highlights: Lokah Chapter 1 monolithic occurrence hints astatine a sequel focusing connected Tovino`s character

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article