ചിതയോടൊപ്പം പേനയും കടലാസും! എന്നും എല്ലാവർക്കും നന്മകൾ മാത്രം; ,അവസാനമായി വിതുമ്പിനിൽക്കുന്ന പ്രിയപെട്ടവരോട്

1 month ago 2

Authored by: ഋതു നായർ|Samayam Malayalam21 Dec 2025, 12:28 p.m. IST

സത്യൻ അന്തിക്കാട് ആണ് ഈ പേനയും പേപ്പറും ഭൗതീക ശരീരത്തിലേക്ക് വച്ചത്. അദ്ദേഹം ഭൗതീകമായി മറഞ്ഞുവെങ്കിലും എന്നും ഒപ്പം ഉണ്ടാകും കഥാപാത്രങ്ങളിലൂടെ

sreenivasan ceremonial   helium  wished lone  goodness for everyone, offering his last  connection   to his loved ones lasting  determination   successful  tearsശ്രീനിവാസൻ(ഫോട്ടോസ്- Samayam Malayalam)
മഹാചലച്ചിത്രകാരൻ ശ്രീനിവാസൻ ഓർമയാകുമ്പോൾ വേർപാടിന്റെ വേദന അണയുന്നില്ല. ചിതയോടൊപ്പം പേനയും കടലാസും ചേർത്തുവച്ചാണ് യാത്രയയപ്പ് നൽകിയത് . സത്യൻ അന്തിക്കാട് ആയിരുന്നു ഇത് സമർപ്പിച്ചത്. ചടങ്ങിന് സാക്ഷിയാകാൻ പതിനായിരങ്ങളും. എന്നും എല്ലാവർക്കും നന്മകൾ മാത്രം; എന്നാണ് പേപ്പറിൽ കുറിച്ചിരുന്നത്. കണ്ണുനീർ അടക്കാൻ പാടുപെടുന്ന കുടുംബത്തിനെ ആശ്വസിപ്പിക്കാൻ കൂടിനിന്നവർക്ക് പോലും വാക്കുകൾ ഉണ്ടായിരുന്നില്ല.

രമേശ് പിഷാരടി പങ്കിട്ട പോസ്റ്റ്

താത്വികമായ അവലോകനങ്ങൾ ആവശ്യമില്ലാ...ലളിതമായി പറഞ്ഞാൽ എന്താ? ഓരോ ശ്രീനിയേട്ടൻ ചിത്രങ്ങളും ഇങ്ങനെയാണ്‌...അമ്പതോളം ചിത്രങ്ങളിൽ ആയി 2500 ൽ അധികം കഥാപാത്രങ്ങളെയെങ്കിലും അദ്ദേഹം എഴുതിയിട്ടുണ്ട്.അതിൽ പെടാത്ത മലയാളികൾ ഇല്ല...

സരോജ് കുമാറും
അശോക് രാജും
സൂപ്പർ സ്റ്റാറാണ്

ആംബുജാക്ഷനും
സാഗർ കോട്ടപുറവും
നോവലിസ്റ്റ് ആണ്

ദാമോദർ ജിയും
പവനായിയും
വടക്കേ ഇന്ത്യയിൽ നിന്നും വന്ന ഗുണ്ടകൾ ആണ്

സുലോചന തങ്കപ്പന്റെ പൊങ്ങച്ചം ആയിരുന്നില്ല ശങ്കർ ദാസിന്റേത്.

എന്നാൽ കോവൈ വെങ്കിടെശന്റെയും
ജോണി വെള്ളികാലയുടെയും യശ്വന്ത് സഹായിയുടെയും രാഷ്ട്രീയം ഒന്നായിരുന്നു.

റോഡ് റോളർ ഇടിച്ചു മതില് തകർന്നതും
പൊളി ടെക്നിക് പഠിച്ചിട്ടും മതിലിനെ രക്ഷിക്കാൻ ആകാഞ്ഞതും

നമ്മൾ കണ്ടതാണ്. ..

അയാൾ കഥ എഴുതുകയാണെങ്കിലും...കഥ പറയുമ്പോളാണെങ്കിലും....ചിന്താവിഷ്ടരാകും നമ്മൾ...
ശ്രീനിയേട്ടൻ എഴുതിയ കഥാപാത്രങ്ങളെ ആ സിനിമയ്ക്ക് മുൻപ് തന്നെ നമ്മൾ കണ്ടിട്ടുണ്ടാകും;സമൂഹത്തിൽ എവിടെയെങ്കിലും!

സമൂഹവും രാഷ്ട്രീയവും മനുഷ്യനും അതിന്റെ പരസ്പര വിനിമയവും ..എല്ലാം ഇത്ര ലളിതമായി ചിരിയിലൂടെ നമുക്ക് മുന്നിൽ അവതരിപ്പിച്ച മാറ്റാരുണ്ട്?

ധനികനായ ശങ്കർ ദാസിന്റെ ബാല്യകാല സുഹൃത്താണ് ടെയ്‌ലർ ആബുജാക്ഷൻ.
ഒപ്പം ഒരു പാദസരവും


ധനികനായ അശോക് രാജിന്റെ
ബല്യകാല സുഹൃത്താണ് ബാർബർ ബാലൻ.
ഒപ്പം കാതിലെ കടുക്കനും.
സേതുമാധവനും ദക്ഷായണി ബിസ്കറ്റ് ഫാക്റ്ററിയും
മുരളിയുടെ ഗൾഫ് മൊട്ടേഴ്‌സും
പ്രഥമ ദൃഷ്ട്യ അകൽച്ചയിലായിരുന്നെങ്കിലും അന്തർ ധാര സജീവമാണ്.

MA ക്കാരനായ ബാലഗോപാലനും
B.Com ഫസ്റ്റ് ക്ലാസിൽ പാസായ രാംദാസും
ഗ്രാജുവേറ്റ് തന്നെ വേണം എന്നു വാശി പിടിച്ച ശ്രീധരനും
ഒടുക്കം പഠിച്ചു ഡിഗ്രി പാസായപ്പോൾ കേരളത്തിൽ തേങ്ങായെക്കാൾ കൂടുതൽ ഡിഗ്രി ക്കാരുണ്ടെന്നു മനസിലാക്കിയ വിജയൻമാഷും...

എല്ലാവരും ചേർന്ന് നമ്മെ ചിരിപ്പിച്ചതിനും പഠിപ്പിച്ചതിനും കണക്കില്ല...

മേൽ പറഞ്ഞതിൽ ഏതെങ്കിലും
5 കഥാപാത്രങ്ങളെ നിങ്ങൾക്കു മനസിലായെങ്കിൽ
സന്ദർഭങ്ങൾ ഓർമ്മയിൽ വരുന്നു എങ്കിൽ

അതിനു 25 കൊല്ലം പഴക്കം ഉണ്ടെങ്കിൽ

ശ്രീനിയേട്ടൻ പോയിട്ടില്ല.

Read Entire Article