'ചിന്നി ബാബു'വിന്റെ ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിച്ച് അല്ലു; പുതിയ ലുക്ക് വെളിപ്പെടുത്താതെ ചിത്രം

9 months ago 7

03 April 2025, 04:55 PM IST

Allu Arjun

അല്ലു അർജുന്റെ മകൻ അയാന്റെ ജന്മദിനാഘോഷത്തിൽനിന്ന്

ഭാര്യ സ്‌നേഹയ്ക്കും മകള്‍ അര്‍ഹയ്ക്കുമൊപ്പം മകന്‍ അയാന്റെ ജന്മദിനം ആഘോഷിച്ച് നടന്‍ അല്ലു അര്‍ജുന്‍. ഹൈദരാബാദിലെ വീട്ടില്‍ നടന്ന ആഘോഷത്തിന്റെ ചിത്രം സ്‌നേഹ റെഡ്ഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. അടുത്ത ചിത്രത്തിനുള്ള അല്ലു അര്‍ജുന്റെ പുതിയ ലുക്ക് വെളിപ്പെടുത്താത്ത ചിത്രമാണ് സ്‌നേഹ ഇന്‍സ്റ്റയില്‍ പങ്കിട്ടത്.

അല്ലു അര്‍ജുന്റെയും സ്‌നേഹയുടെ മകനായ അയാന്റെ 11-ാം ജന്മദിനാണ്. അല്ലു അര്‍ജുന്റെ ഇന്‍സ്റ്റയിലും എക്‌സിലും മകന് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. ചിന്നി ബാബു (ചെറിയ മകന്‍) എന്നാണ് അല്ലു മകനെ പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

അമ്മയ്ക്കും സഹോദരിക്കുമൊപ്പം അയാന്‍ കേക്ക് മുറിക്കുന്ന ചിത്രമാണ് സ്‌നേഹ ആദ്യം പോസ്റ്റ് ചെയ്തത്. ഇതില്‍ അല്ലു അര്‍ജുനും ഉണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മുഖം കാണിക്കുന്നില്ല. താരം പിന്തിരിഞ്ഞാണ് നില്‍ക്കുന്നത്.

2020ല്‍ പുറത്തിറങ്ങിയ ത്രിവിക്രം ശ്രീനിവാസ് ചിത്രമായ അല വൈകുണ്ഠപുരമുലൂവിന് ശേഷം 2024 വരെ പുഷ്പ ചിത്രങ്ങളുടെ ഷൂട്ടിംഗിലായിരുന്നു അല്ലു അര്‍ജുന്‍ ദീര്‍ഘകാലം ചെലവഴിച്ചത്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിന് അല്ലു അര്‍ജുന്‍ സമ്മതം അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഔ്‌ദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പുഷ്പ 3യും പണിപ്പുരയിലാണ്. എന്നാല്‍ ഇതിന്റെ ചിത്രീകരണവും ആരംഭിച്ചിട്ടില്ല.

Content Highlights: Allu Arjun covers up caller look portion celebrating lad Ayaans day astatine home

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article