Authored by: ഋതു നായർ|Samayam Malayalam•22 Oct 2025, 1:01 pm
മകൾക്ക് ഒപ്പം കലാമണ്ഡലം ചിന്നുവും സിനിമയിൽ തിളങ്ങിയ നടിയാണ്. അമ്മ അമ്മായി അമ്മ ചിത്രത്തിലെ യിലെ മീരയുടെ കഥാപാത്രം ഒരിക്കലും സിനിമ പ്രേമികൾ മറക്കാൻ ഇടയില്ല
കലാമണ്ഡലം ചിന്നു മകൾ മീര(ഫോട്ടോസ്- Samayam Malayalam)മീരയുടെ അമ്മ ചിന്നുവും സിനിമയിൽ വലുതും ചെറുതുമായ വേഷം ചെയ്ത ആളാണ് . കലാമണ്ഡലം ചിന്നുവിന്റെ മകൾ ആയിട്ടാണ് തുടക്കസമയത്ത് മീര അറിയപ്പെട്ടിരുന്നത്. പിന്നെ മേനോൻ ചിത്രത്തിലെ നായികാ ആയത്തോടുകൂടെ നിരവധി സൂപ്പർ ഹീറോസിന് ഒപ്പം മീര തിളങ്ങി. വലുതും ചെറുതും ആയ വേഷങ്ങൾ ചിന്നു ചെയ്തപ്പോൾ മകൾ സിനിമയിൽ തിളങ്ങണം എന്ന ആഗ്രഹത്തോടെയാണ് ഏക മകൾ കൂടിയായ മീരയേയും കൊണ്ട് മദ്രാസിലേക്ക് ചിന്നു പോകുന്നത്. അങ്ങനെ തമിഴ് ചിത്രത്തിലൂടെ മീര അരങ്ങേറ്റം കുറിച്ചു. ഊമപ്പെണ്ണ് ആയി ഭാനുമതിക്ക് ഒപ്പമാണ് തിളങ്ങിയത്. ബാലചന്ദ്രമേനോന്റെ നായിക ആയിട്ടാണ് മലയാളത്തിലേക്ക് എത്തിയത്. സുഖം സുഖകരം എന്ന സിനിമയിൽ ജയ എന്ന കഥാപാത്രത്തിലൂടെ. ഈ ചിത്രത്തിലെ ഗാനങ്ങളിൽ മീര തിളങ്ങി.
ALSO READ: ഈ രണ്ടുഭാര്യമാരാണ് എന്റെ ഐശ്വര്യം! നൈസയുമായി ഇന്റർകാസ്റ്റ് വെഡിങ്; രഞ്ജിമയെ കൂട്ടിയത് പടച്ചവന്റെ തീരുമാനംമലപ്പുറം ഹാജി മഹാനായ ജോജിയിൽ സിദ്ദിഖിന്റെ ഒപ്പം എത്തിയ ഗാനരംഗം ഇന്നും മലയാള സിനിമ പ്രേമികൾ മറക്കാൻ ഇടയില്ല. ജയറാമിനും, ദിലീപിനും ഒപ്പമെല്ലാം മീര തിളങ്ങി. പടനായകനിൽ ദിലീപിന്ററെ ഒപ്പമുള്ള ഗാനരംഗവും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരം. നടൻ വിജയകുമാറിന്റെ നായികാ ആയും തിളങ്ങിയ മീരയുടെ എന്നും ഓർത്തിരിക്കുന്ന കഥാപാത്രമാണ് കോട്ടപ്പുറത്തെ കൂട്ടുകുടുംബം ചിത്രത്തിലെ മായ. ഉർവശിക്കും കൽപ്പനക്കും ഒപ്പം തന്നെ ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു മീര മികവുറ്റതാക്കിയത്.
മികച്ച ഒരു നായിക ആയി തിളങ്ങാൻ മീരക്ക് കഴിവ് ഉണ്ടായിരുന്നെങ്കിലും അവസരങ്ങകളുടെ കുറവ് അവരെ വിവാഹത്തിലേക്ക് നയിച്ചു. വിവാഹത്തോടെ ദുബായിലേക്ക് ചേക്കേറിയ മീരയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം ദിലീപ് ചിത്രം ജോക്കർ ആയിരുന്നു. ശ്രീദേവി എന്ന കഥാപാത്രത്തെ ആണ് മീര അവതരിപ്പിച്ചത്. ദിലീപിന് ഒപ്പം തിളങ്ങിയ ചിത്രങ്ങൾ എല്ലാം ഹിറ്റ് ആയിരുന്നതുകൊണ്ടുതന്നെ ആ സമയത്ത് ദിലീപിന്റെ ഭാഗ്യമാണ് ഈ താരമെന്നും സംസാരം ഉണ്ടായിരുന്നു.





English (US) ·