16 July 2025, 06:50 PM IST
നടൻ വിക്രം, സംവിധായകൻ സി. പ്രേംകുമാർ.|photo credit: @VelsFilmIntl
'വീര ധീര ശൂരന്‍' എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ സി. പ്രേംകുമാറുമായി സഹകരിക്കാനൊരുങ്ങുകയാണ് തമിഴ് താരം ചിയാന്‍ വിക്രം. വെല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറിലാണ്
പുതിയ ബിഗ് ബജറ്റ് സിനിമ പുറത്തിറങ്ങുന്നത്. 'ചിയാന്‍ 64' എന്ന് നിലവില്‍ പേരിട്ടിരിക്കുന്ന ഈ ചിത്രം വിക്രമിന്റെ സിനിമ യാത്രയിലെ 64-ാമത്തെ സിനിമ കൂടിയാണ്.
96, മെയ്യഴഗന്‍ എന്നീ സിനിമകളിലൂടെ ചെയ്ത് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനായ സംവിധായകന്‍ സി. പ്രേംകുമാറും വിക്രമും ഒരുമിക്കുന്ന ആദ്യത്തെ സിനിമ കൂടിയാണിത്. ആക്ഷന്‍-ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമ ആയിരിക്കും എന്നാണ് സൂചന.
'സ്‌ക്രീനില്‍ മാന്ത്രികത ഉറപ്പാക്കുന്ന ഒരു സഹകരണം' എന്നാണ് പുതിയ സിനിമയെ കുറിച്ച് വെല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്ക് വെച്ചത്. സിനിമയുടെ വിവരം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈ കൂട്ടുകെട്ട് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല എന്നാണ് ആരാധകര്‍ പറയുന്നത്.
മഡോണ്‍ അശ്വിനുമായുള്ള സിനിമ ഈ വര്‍ഷം ആരംഭിക്കാനിരിക്കുകയാണ് വിക്രം. അതിനിടെയാണ് പുതിയ ചിത്രത്തിന്റെ വിവരം പുറത്ത് വിട്ടത്. കഴിഞ്ഞ മേയില്‍ പ്രേംകുമാര്‍ '96' സിനിമയുടെ രണ്ടാം ഭാഗം ആരംഭിക്കുന്നു എന്ന രീതിയില്‍ പ്രചാരണം ഉണ്ടായിരുന്നു.ഇത് അദ്ദേഹം പിന്നീട് നിഷേധിച്ചു. സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്നുണ്ടെങ്കില്‍ ആദ്യം അഭിനയിച്ചവരെ തന്നെ തിരികെ കൊണ്ട് വരും എന്ന് വ്യക്തമാക്കുകയും ചെയ്തു.
Content Highlights: Vikram teams up with 96 manager C. PremKumar for his 64th film.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·