
Photo: Youtube/Think Music India
ചിത്ത എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ചിയാന്‍ വിക്രമിനെ നായകനാക്കി എസ്.യു. അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന വീര ധീര ശൂരന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിയാന്‍ വിക്രമിന്റെ മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇതെന്ന സൂചന നല്‍കുന്നതാണ് 1 മിനിറ്റ് 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍.
ചെന്നൈയില്‍ താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുത്ത പ്രൗഢ ഗംഭീരമായ പരിപാടിയിലാണ് ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പുറത്തിറക്കിയത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി ചിയാന്‍ വിക്രം, എസ്.ജെ.സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍, സംവിധായകന്‍ എസ്.യു. അരുണ്‍കുമാര്‍ എന്നിവര്‍ മാര്‍ച്ച് 24 തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് തിരുവനന്തപുരത്തെ ലുലു മാളില്‍ എത്തുന്നുണ്ട്.
ചിയാന്‍ വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വര്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്. ബാലചന്ദര്‍ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധര്‍. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാണ വിതരണ കമ്പനിയായ എച്ച് ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.
ജി.വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനം നിര്‍വഹിച്ച വീര ധീര ശൂരനിലെ റിലീസായ കല്ലൂരം എന്ന ഗാനവും ആത്തി അടി എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ട്രെന്‍ഡിങ് ആണ്. ചിത്രത്തിന്റെ വിഷ്വല്‍ ഗ്ലിംസും ടീസറും ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ കരസ്ഥമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലറും മണിക്കൂറുകള്‍ക്കുള്ളില്‍ ദശ ലക്ഷ കണക്കിന് കാഴ്ചക്കാരുമായി സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. പിആര്‍ഓ & മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് പ്രതീഷ് ശേഖര്‍.
Content Highlights: Chiyaan Vikram`s Veera Dheera Sooran trailer is here! Watch
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·