26 March 2025, 08:09 AM IST

ഇന്നസെന്റ് | ഫോട്ടോ: മാതൃഭൂമി
ഇരിങ്ങാലക്കുട: ചിരിയിലൂടെ ചിന്തകള്‍ പകര്‍ന്ന നടന്‍ ഇന്നസെന്റിന്റെ ഓര്‍മകള്‍ക്ക് രണ്ടുവര്‍ഷം. 2023 മാര്‍ച്ച് 26-നാണ് ഇന്നസെന്റ് അന്തരിച്ചത്. ഓര്‍മദിനത്തില്‍ അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്ന സെയ്ന്റ് തോമസ് കത്തീഡ്രലില്‍ 26-ന് വൈകീട്ട് അഞ്ചിന് പ്രത്യേക പ്രാര്‍ഥനയും തുടര്‍ന്ന് കല്ലറയില്‍ ഒപ്പീസും നടക്കും. അടുത്ത ബന്ധുക്കള്‍ പങ്കെടുക്കും.
ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഇന്നസെന്റ് സ്മൃതിസംഗമം നടക്കും. ഇരിങ്ങാലക്കുട ചന്തക്കുന്ന് ജങ്ഷനിലെ പ്രത്യേക വേദിയില്‍ വൈകീട്ട് ആറിന് നടക്കുന്ന സ്മൃതിസംഗമസമ്മേളനം മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണം നടത്തും.
ചടങ്ങില്‍ നടന്‍ സലിംകുമാറിന് ഇന്നസെന്റ് പുരസ്‌കാരം സമ്മാനിക്കും.
Content Highlights: Actor Innocent`s 2nd Death Anniversary
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·