ചിരിയുടെ ജൈത്രയാത്രയുമായി 'ധീരന്‍'; തുടര്‍ച്ചയായ നാലാം വിജയവുമായി ചീയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്‌

6 months ago 6

ചീയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേര്‍ന്ന് നിര്‍മിച്ച 'ധീരന്‍' വിജയകരമായി പ്രദര്‍ശനം തുടരുന്നു. ആദ്യഷോ മുതല്‍ തന്നെ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണം ലഭിച്ച ചിത്രം നിറഞ്ഞ സദസ്സുകളിലാണ് മുന്നേറുന്നത്. നവാഗതനായ ദേവദത്ത് ഷാജി രചിച്ചു സംവിധാനം ചെയ്ത ചിത്രം ഹാസ്യത്തിനു പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകര്‍ക്ക് വലിയ ചിരി സമ്മാനിക്കുന്ന ചിത്രത്തില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും ആക്ഷനും മനോഹരമായി കോര്‍ത്തിണക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകരെയും യുവപ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ചു കൊണ്ടാണ് ചിത്രം ജൈത്രയാത്ര തുടരുന്നത്.

'ജാന്‍.എ.മന്‍', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം ചീയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ തുടര്‍ച്ചയായ നാലാം വിജയമാണ് 'ധീരന്‍'. ചിരിയിലൂടെ തന്നെയാണ് ചീയേഴ്‌സ്എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ മുന്‍ ചിത്രങ്ങളും വിജയം നേടിയത്. ആ വഴിയിലൂടെ തന്നെയാണ് 'ധീരനും' സഞ്ചരിക്കുന്നതെന്ന് തീയേറ്ററുകളുടെ മുന്നിലെ ഹൗസ്ഫുള്‍ ബോര്‍ഡുകളും, നിറയുന്ന കയ്യടികളും പൊട്ടിച്ചിരികളും സാക്ഷ്യം പറയുന്നു.

'ധീരന്‍' എന്ന ടൈറ്റില്‍ കഥാപാത്രമായി രാജേഷ് മാധവന്‍ വേഷമിട്ട ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് മലയാളത്തിന്റെ വിന്റേജ് താരങ്ങളായ ജഗദീഷ്, അശോകന്‍, മനോജ് കെ. ജയന്‍, സുധീഷ്, വിനീത് എന്നിവരാണ്. ഇവര്‍ക്കൊപ്പം ചിരിയുടെ പൊടിപൂരവുമായി ശബരീഷ് വര്‍മ്മ, അഭിരാം രാധാകൃഷ്ണന്‍ എന്നിവരും ശ്രദ്ധ നേടുന്നുണ്ട്. സിദ്ധാര്‍ഥ് ഭരതന്‍, അരുണ്‍ ചെറുകാവില്‍, നായികാ വേഷം ചെയ്ത അശ്വതി മനോഹരന്‍, ശ്രീകൃഷ്ണ ദയാല്‍ (ഇന്‍സ്‌പെക്ടര്‍ ഋഷി, ജമ, ദ ഫാമിലി മാന്‍ ഫെയിം), ഇന്ദുമതി മണികണ്ഠന്‍ (മെയ്യഴകന്‍, ഡ്രാഗണ്‍ ഫെയിം), വിജയ സദന്‍, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ശ്രദ്ധ നേടുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അതില്‍ തന്നെ അശോകന്‍, സുധീഷ് എന്നിവര്‍ തങ്ങളുടെ കോമഡി നമ്പറുകള്‍ കൊണ്ട് വമ്പന്‍ കയ്യടിയാണ് നേടിയെടുക്കുന്നത്. അര്‍ബന്‍ മോഷന്‍ പിക്‌ചേഴ്‌സും, യുവിആര്‍ മൂവീസ്, ജാസ് പ്രൊഡക്ഷന്‍സ് എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍.

ഛായാഗ്രഹണം: ഹരികൃഷ്ണന്‍ ലോഹിതദാസ്, സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിന്‍ ജോര്‍ജ്ജ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ കുമാരന്‍, വരികള്‍- വിനായക് ശശികുമാര്‍, ഷര്‍ഫു, സുഹൈല്‍ കോയ, ശബരീഷ് വര്‍മ്മ, കോസ്‌റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, ആക്ഷന്‍ ഡയറക്ടേഴ്‌സ്: മഹേഷ് മാത്യു, മാഫിയ ശശി, അഷ്റഫ് ഗുരുക്കള്‍, സൗണ്ട് ഡിസൈന്‍: വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുധീഷ് രാമചന്ദ്രന്‍, പിആര്‍ഒ: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റീല്‍സ്: റിഷാജ് മുഹമ്മദ്, ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, ഡിസ്ട്രിബൂഷന്‍: ഐക്കണ്‍ സിനിമാസ് റിലീസ്.

Content Highlights: Dheeran Movie: Hilarious Comedy Hit!

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article