
തരുൺ മൂർത്തി | Photo: Facebook/ Tharun Moorthy
ഓണത്തിന് ആരാധകര്‍ക്കായി സന്തോഷവാര്‍ത്ത പങ്കുവെച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. തന്റെ ഒരു സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണെന്ന് തരുണ്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഏത് സിനിമയ്ക്കാണ് രണ്ടാം ഭാഗം വരുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ഓണാശംസകള്‍ നേര്‍ന്ന് പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്. കഥ എഴുതിത്തുടങ്ങിയതായും കുറിപ്പില്‍ പറയുന്നുണ്ട്. താന്‍ പൂര്‍ണമായും ശൂന്യനായിരുന്ന ഒരു ഓണക്കാലത്താണ് ആദ്യം ഒരു വാതില്‍ തുറന്നതെന്നും ഈ ഓണക്കാലത്ത് ആ സിഗ്നല്‍ കണ്ടില്ലെന്ന് നടിക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും തരുണ്‍ കുറിച്ചു.
'ഓണാശംസകള്‍. ഈ ഓണം എനിക്ക് വളരേയധികം പ്രത്യേകത നിറഞ്ഞതാണ്. ഒരു കലാകാന്‍, സംവിധായകന്‍, മനുഷ്യന്‍ എന്നീ നിലകളില്‍ കലയുടെ ആനന്ദത്തിന്റെ ഓരോ നിമിഷവും ഞാന്‍ വിലമതിക്കുന്നു. എന്റെ ഒരു പ്രൊജക്ടിന്റെ തുടര്‍ച്ചയെ കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകളിലാണ് ഇപ്പോഴുള്ളത്.
ചില കൂടിക്കാഴ്ച്ചകളും യഥാര്‍ഥ സംഭവങ്ങളും ആ സിനിമ തിരികെ കൊണ്ടുവരാന്‍ എന്നെ പ്രേരിപ്പിക്കുന്നുണ്ട്. ഇതൊരു ഔദ്യോഗിക പ്രഖ്യാപനമല്ല. പക്ഷേ ചില തരത്തില്‍ ഇത് ഔദ്യോഗികമായി തന്നെ തോന്നുന്നു. ഞാന്‍ പൂര്‍ണമായും ശൂന്യനായിരുന്ന ഒരു ഓണക്കാലത്താണ് ആദ്യം ഒരു വാതില്‍ എന്റെ മുന്നില്‍ തുറന്നത്. ഈ ഓണക്കാലത്ത ആ സിഗ്നല്‍ കണ്ടില്ലെന്ന് നടിക്കാന്‍ എനിക്ക് കഴിയുന്നില്ല.
ഞാന്‍ വീണ്ടും എഴുതാന്‍ തുടങ്ങി. ഇത്തവണ എന്റെ ഒരു സിനിമയുടെ രണ്ടാം ഭാഗമാണ് എഴുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ ഉടന്‍ അറിയിക്കും. എപ്പോഴും കൂടെയുണ്ടായിരിക്കുക.'-തരുണ്‍ മൂര്‍ത്തി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇതിന് താഴെ ഒട്ടേറെ ആരാധകരാണ് കമന്റ് ചെയ്തത്. ഓപ്പറേഷന്‍ ജാവയുടെ രണ്ടാം ഭാഗമാണോ തുടരും എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണോ എന്നതാണ് ആരാധകരുടെ സംശയം. ഈ രണ്ട് സിനിമയുടേയും തുടര്‍ച്ച വേണമെന്നും ആരാധകര്‍ പറയുന്നുണ്ട്.
Content Highlights: tharun moorthy sequel announcement to 1 of his projects
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·