ചെയ്യില്ല എന്ന് വാശിയായിരുന്നു നയന്‍താരയ്ക്ക്, ഷാരൂഖ് ഖാന്‍ നിര്‍ബന്ധിച്ചതുകൊണ്ട് മാത്രം ചെയ്ത സിനിമ!

2 months ago 3

Authored by: അശ്വിനി പി|Samayam Malayalam18 Nov 2025, 4:39 pm

സിനിമകള്‍ ചെയ്യുന്നതിന് തന്റേതായ ഒത്തിരി നിബന്ധനകള്‍ ഉള്ള നടിയാണ് നയന്‍താര. അങ്ങനെയുള്ള നയന്‍ ചെയ്യില്ല എന്ന് പറഞ്ഞ സിനിമയായിരുന്നു ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍

nayanthara srkനയൻതാര ഷാരൂഖ് ഖാനൊപ്പം
ഷാരൂഖ് ഖാന്റെ ഏറ്റവും അധികം കലക്ഷന്‍ നേടിയ സിനിമ ഏതാണ് എന്ന് ചോദിച്ചാല്‍ അത് ജവാന്‍ ആണ്, ഇന്ത്യയില്‍ ഏറ്റവും അധികം കലക്ഷന്‍ നേടിയ സിനിമകളില്‍ ആറാം സ്ഥാനത്താണ് ജവാന്‍. അറ്റ്‌ലി സംവിധാനം ചെയ്ത സിനിമയിലെ അഭിനയത്തിനാണ് ഷാരൂഖ് ഖാന് ഇത്തവണ നാഷണല്‍ അവാര്‍ഡ് ലഭിച്ചതും. അത്രയേറെ പ്രത്യേകതയുള്ള ചിത്രത്തിലെ നായികയായി എത്തിയത് നയന്‍താരയാണ്

ദീപിക പദുക്കോണ്‍, പ്രിയാമണി തുടങ്ങിയ നായികമാരെല്ലാം അണിനിരന്ന ചിത്രത്തില്‍ ചെറിയ റോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, നായിക നയന്‍താര തന്നെയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഈ സിനിമ ചെയ്യില്ല എന്ന വാശിയായിരുന്നു നയന്‍താരയ്ക്ക്. ജവാന്‍ മാത്രമല്ല, ഹിന്ദി സിനിമകളോട് തനിക്ക് താത്പര്യമേയില്ല എന്ന നിലപാടിലായിരുന്നു ഏറെക്കാലം നയന്‍.

Also Read: സഹിക്കാന്‍ കഴിയാത്ത വേദന, എന്തേലും കഴിച്ച് മരിച്ചാലോ എന്ന് ചിന്തിച്ചുപോയി; തുടര്‍ച്ചയായുള്ള ദുരന്തങ്ങളെ കുറിച്ച് ലക്ഷ്മി പ്രമോദ്

എന്നാല്‍ ആ തീരുമാനം മാറ്റിയത് ഷാരൂഖ് ഖാന്‍ ആണ്. ഇന്ന്, നവംബര്‍ 18 ന് നയന്‍താരയുടെ നാല്‍പത്തിയൊന്നാം ജന്മദിനം ആഘോഷിക്കവെ, ജവാന്‍ എന്ന ചിത്രം നയന്‍ ഏറ്റെടുക്കാനുണ്ടായ കാരണത്തെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നു. ഷാരൂഖ് ജിയോട് തനിക്കുള്ള ബഹുമാനവും ഇഷ്ടവും ഒന്നുകൊണ്ട് മാത്രമാണ് ജവാന്‍ എന്ന സിനിമ ഏറ്റെടുത്തത് എന്ന് പറഞ്ഞത് നയന്‍താര തന്നെയാണ്

അറ്റ്‌ലിയാണ് ആദ്യം ഈ നായിക റോളിന് വേണ്ടി നയന്‍താരയെ സമീപിച്ചതത്രെ. എന്നാല്‍ നയന്‍ അത് നിരസിച്ചു. പിന്നീട് ഷാരൂഖ് ഖാന്‍ സംസാരിക്കുകയും നയനെ കണ്‍വിന്‍സ് ചെയ്യുകയും ആയിരുന്നുവത്രെ. അല്ലായിരുന്നെങ്കില്‍ ഒരിക്കലും താന്‍ ബോളിവുഡ് സിനിമകളിലേക്ക് വരില്ലായിരുന്നു എന്നാണ് നയന്‍ പറഞ്ഞത്. അതിനൊപ്പം അറ്റിലിയോടുള്ള ബന്ധവും ഒരു കാരണമാണ്. അറ്റ്‌ലി തനിക്കൊരു സഹോദര തുല്യനാണെന്നും നയന്‍ പറഞ്ഞിട്ടുണ്ട്.

യുഎസിൽ ടെക് ജോലി പോയി, ഇന്ത്യൻ വംശജൻ ഇപ്പോൾ യൂബ‍ർ ഡ‍്രൈവ‍ർ


ജവാന്‍ എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ഖാനുമായി നല്ല ഒരു സൗഹൃദ ബന്ധവും നയന്‍താരയ്ക്ക് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് വിഘ്‌നേശ് ശിവനുമായുള്ള കല്യാണത്തിന് മുഖ്യാതിഥികളിലൊരാളായി ഷാരൂഖ് ഖാന്‍ എത്തിയത്.

നേരത്തെ ചെന്നൈ എക്‌സ്പ്രസ് എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിലേക്കും നയന്‍താരയ്ക്ക് ക്ഷണം ഉണ്ടായിരുന്നു. പക്ഷേ നായികയായിട്ടല്ല, വണ്‍ ടു ത്രി ഫോര്‍ എന്ന് തുടങ്ങുന്ന പാട്ട് രംഗത്തിന് വേണ്ടിയായിരുന്നു. ലുങ്ക് ഡാന്‍സ് എന്ന പേരില്‍ ഹിറ്റായ ആ പാട്ട് ചില പേഴ്‌സണല്‍ കാര്യങ്ങളാല്‍ നയന്‍താര ഒഴിവാക്കി എന്നാണ് അന്ന് വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് പ്രിയാമണിയാണ് ആ ഗാനരംഗത്ത് അഭിനിച്ചത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article