
ജോഷി മാത്യു, ശ്രീകുമാർ അരൂക്കുറ്റി, സജിൻ ലാൽ
കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന് (മാക്ട) പുതിയ ഭാരവാഹികളായി. ചെയര്‍മാനായി സംവിധായകന്‍ ജോഷി മാത്യു തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ശ്രീകുമാര്‍ അരൂക്കുറ്റി, ട്രഷററായി സജിന്‍ ലാല്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം 'മാക്ട' ജോണ്‍ പോള്‍ ഹാളില്‍ വെച്ച് റിട്ടേണിംഗ് ഓഫീസര്‍ അഡ്വക്കേറ്റ് ജയശങ്കറിന്റെ സാന്നിധ്യത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
രാജീവ് ആലുങ്കല്‍, പി.കെ. ബാബുരാജ് എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍. എന്‍.എം. ബാദുഷ, ഉത്പല്‍ വി. നായനാര്‍, സോണി സായ് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.
ഷിബു ചക്രവര്‍ത്തി, എം. പത്മകുമാര്‍, മധുപാല്‍, ലാല്‍ജോസ്, ജോസ് തോമസ്, സുന്ദര്‍ദാസ്, വേണു ബി. നായര്‍, ബാബു പള്ളാശ്ശേരി, ഷാജി പട്ടിക്കര, എല്‍. ഭൂമിനാഥന്‍, അപര്‍ണ്ണ രാജീവ്, ജിസ്സണ്‍ പോള്‍, എ.എസ്. ദിനേശ്, അഞ്ജു അഷ്‌റഫ് തുടങ്ങിയവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.
Content Highlights: Joshy Mathew elected arsenic president and Sreekumar Arookutty arsenic wide caput successful MACTA election
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·