
അക്ഷയ് കുമാർ പങ്കുവെച്ച ചിത്രം, അക്ഷയ് കുമാർ | Photo: Facebook/ Akshay Kumar
അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കേസരി ചാപ്റ്റര്‍ 2'. അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി അക്ഷയ് കുമാര്‍ തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച ചിത്രം ശ്രദ്ധേയമാവുകയാണ്. താരം കഥകളി വേഷം ധരിച്ചു നില്‍ക്കുന്ന ചിത്രമാണ് പങ്കുവെച്ചത്. ഇത് കേവലമൊരു വേഷമല്ല. പാരമ്പര്യത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും സത്യത്തിന്റേയും എന്റെ രാജ്യത്തിന്റേയും പ്രതീകമാണ്. ശങ്കരന്‍ നായര്‍ ആയുധംകൊണ്ട് പോരാടിയിട്ടില്ല. ആത്മാവിലെ തീയും നിയമവും ആയുധമാക്കിയാണ് അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയ്ത്. പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കാത്ത കോടതി വിചാരണയാണ് ഏപ്രില്‍ 18-ന് ഞങ്ങള്‍ നിങ്ങള്‍ക്കുമുന്നില്‍ എത്തിക്കുന്നത്', എന്ന കുറിപ്പം അക്ഷയ് കുമാര്‍ പങ്കുവെച്ചിട്ടുണ്ട്.
ഏപ്രില്‍ 18-നാണ് 'കേസരി ചാപ്റ്റര്‍ 2' റിലീസ് ചെയ്യുന്നത്. 1919-ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റര്‍ സി. ശങ്കരന്‍ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത്. യഥാര്‍ഥ സംഭവങ്ങള്‍ക്കൊപ്പം ശങ്കരന്‍ നായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ട്, അദ്ദേഹത്തിന്റെ ഭാര്യ പുഷ്പ പാലാട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ 'ദി കേസ് ദാസ് ഷുക്ക് ദി എംപയര്‍' എന്ന പുസ്‌കത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്നതാണ് സിനിമയില്‍ അക്ഷയ് കുമാര്‍ ആണ് ശങ്കരന്‍ നായരുടെ വേഷത്തിലെത്തുന്നത്.
മാധവനും അനന്യ പാണ്ഡെയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ധര്‍മ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കരണ്‍ സിങ് ത്യാഗിയാണ്. അമൃതപാല്‍ സിങ് ബിന്ദ്ര, അക്ഷത് ഗില്‍ഡിയല്‍, സുമിത് സക്സേന, കരണ്‍ സിങ് ത്യാഗി എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. ശാശ്വത് സച്ച്ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹര്‍, അരുണ ഭാട്ടിയ, കരണ്‍ ജോഹര്‍, അഡാര്‍ പൂനാവാല, അപൂര്‍വ മേത്ത, അമൃതപാല്‍ സിംഗ് ബിന്ദ്ര, ആനന്ദ് തിവാരി എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്.
Content Highlights: Akshay Kumar stuns arsenic Kathakali dancer successful caller look from Kesari 2
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·