ചേച്ചിക്കും അനുജനും ഒപ്പം ഓസ്‌ട്രേലിയയിൽ ന്യൂ ഇയർ! എന്തുകൊണ്ട് കാവ്യ എത്തിയില്ല എന്ന ചോദ്യത്തിന് ഉത്തരം

2 weeks ago 2
ദിലീപ്- കാവ്യാ മാധവൻ ദമ്പതികളുടെ ന്യൂ ഇയർ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ. ഇത്തവണത്തെ ന്യൂ ഇയർ ദിലീപിനും കുടുംബത്തിനും ഏറെ സന്തോഷം നൽകുന്നതായിരുന്നു. കാരണം എട്ടുവർഷം നീണ്ട നിയമ പോരാട്ടം. അതിൽ കുറ്റമുക്തൻ ആകുകയെന്നത് കുടുംബത്തിനെ സംബന്ധിച്ചിടത്തോളം അത്ര നിസാരകാര്യമല്ല.

മൂന്നുമാസത്തോളം ജയിലിൽ കിടക്കേണ്ട അവസ്ഥയും ദിലീപ് നേരിട്ടിരുന്നു. പിന്നാലെ കുറ്റക്കാരൻ അല്ലെന്ന് കോടതി വിധിച്ചതോടെ ദിലീപ് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയതും ഈ വർഷത്തിന്റെ തുടക്കത്തിൽ ആയിരുന്നു.

ഏറെകാലങ്ങൾക്ക് ശേഷം ദിലീപ് ചിത്രം സോഷ്യൽ മീഡിയയിൽ വമ്പൻ വിജയം ആകുന്നതും ഈ കഴിഞ്ഞ വർഷത്തിന്റെ അവസാനമാണ്. അതോടെ ദിലീപിനെയും കുടുംബത്തെയും സംബന്ധിച്ചിടത്തോളം നിറഞ്ഞ മനസ്സോടെ പൂർണ്ണ സന്തോഷത്തോടെയാണിതു് പുതുവർഷത്തെ വരവേൽക്കുന്നതും.

ഇപ്പോൾ അടുത്തിടെ ആയി, കേസിന്റെ വിധി വന്ന ശേഷം ദിലീപ് പങ്കെടുക്കുന്ന വേദികളിൽ കാവ്യയെ കാണാറില്ല. ശ്രീനിവാസന്റെ മരണം, പിന്നാലെ നടന്ന സിബി മലയിലിന്റെ മകന്റെ വിവാഹം ലാലേട്ടന്റെ അമ്മയുടെ മരണം ഈചടങ്ങുകളിൽ എവിടെയും കാവ്യാ മാധവനെ കണ്ടെത്താൻ കാമറയ്ക്ക് ആയതുമില്ല.


അതോടെയാണ് കാവ്യാ എവിടെ എന്ന രീതിയിൽ ഒരു സംസാരം നടന്നത്. ഇടക്ക് എയർപോർട്ടിൽ കുടുംബത്തിന് ഒപ്പം കാവ്യാ എത്തിയിരുന്നു. എന്നാൽ കാവ്യാ മകൾക്കും അമ്മയ്ക്കും ഒപ്പം ഓസ്‌ട്രേലിയയിലെ മെൽബണിൽ ആണെന്നാണ് സൂചന. സഹോദരൻ മിഥുനും കുടുംബവും ഓസ്‌ട്രേലിയയിൽ ആണുള്ളത്. അവിടെ കുട്ടികൾക്ക് ഒപ്പം നിൽക്കുന്ന മഹാലക്ഷ്മിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.

ALSO READ: മകനെന്ന കടമകൾ ഞാൻ ചെയ്തോട്ടെ അതിനായി അനുവദിക്കൂ! അമ്മയെ യാത്രയാക്കാൻ പോലും അനുവദിക്കാത്തതിന്, ലാൽ നടത്തിയ അഭ്യർത്ഥന

മിഥുന്റെ മക്കൾക്ക് ഒപ്പമാണ് മഹാലക്ഷ്മി എന്ന മാമാട്ടി. ചേച്ചിക്കും അനുജനും ഒപ്പം സ്റ്റൈലൻ ലുക്കിൽ എത്തിയ താര പുത്രിയുടെ ചിത്രങ്ങൾ ക്ഷണ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.

ഇടക്ക് ചേച്ചി മീനാക്ഷിക്ക് ഒപ്പവും മഹാലക്ഷ്മി ഫോട്ടോയ്ക്ക് പോസ് ചെയ്യാറുണ്ട്. കാവ്യയുടെ സ്വന്തം ബ്രാൻഡ് പ്രമോഷന്റെയും ഭാഗമാണ് മഹാലക്ഷ്മിയും മീനാക്ഷിയും

Read Entire Article