Authored byനിമിഷ | Samayam Malayalam | Updated: 10 May 2025, 8:56 am
അമ്മയ്ക്കും ചേച്ചിമാര്‍ക്കുമൊപ്പമായി ജപ്പാനില്‍ വെക്കേഷന്‍ ആഘോഷത്തിനായി പോയിരുന്നു ഹന്‍സിക. കാലങ്ങളായി പ്ലാനിട്ട കാര്യമായിരുന്നു. ഓസി വന്നില്ലെങ്കിലും ഞങ്ങള്‍ പോയി. ഇത്രയും ദൂരമൊന്നും ഓസിക്ക് ഇപ്പോള്‍ യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. കൂടെ വന്നില്ലെങ്കിലും ഓസിയെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നുണ്ടായിരുന്നു.
ആ യാത്രയിലായിരുന്നു അത് സംഭവിച്ചത് (ഫോട്ടോസ്- Samayam Malayalam) ഞാന്‍ എന്റെ ബോയ് ഫ്രണ്ടിനെ കണ്ടുമുട്ടി എന്ന ക്യാപ്ഷനോടെയായിരുന്നു വീഡിയോ. ജപ്പാനിലേക്ക് പോവണമെന്ന് ഹന്‍സു ഇടയ്ക്ക് പറയാറുണ്ട്. യാത്ര പ്ലാന്‍ ചെയ്യുന്ന സമയത്ത് ഇത്തവണ ഹന്‍സുവിന്റെ ആഗ്രഹം നടത്താനായി തീരുമാനിച്ചു എന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. ഷോപ്പിംഗിനിടയില്‍ ഓസിയുടെ കുഞ്ഞിന് വേണ്ടുന്ന സാധനങ്ങളം വാങ്ങിക്കുന്നുണ്ടായിരുന്നു ഹന്‍സിക. ഓസി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ വീട്ടില്‍ ആകെ ഞെട്ടിയത് ഞാനാണ് എന്ന് നേരത്തെ ഹന്‍സിക പറഞ്ഞിരുന്നു.
Also Read: ഇവളുടെ ഒരു പരുവം കണ്ടോ, ആനയുടെ ചന്തം, എന്തൊരു തടി! മോശം കമന്റിന് മാസ് റിപ്ലൈ! ഫാന്‍സ് വക പൊങ്കാലയും
ഷിഞ്ചാനെ കാണാനായാണ് ഞാന്‍ പോവുന്നത്. എനിക്ക് അത്രയേറെ ഇഷ്ടമാണെന്ന് ഹന്‍സിക പറയുന്നുണ്ടായിരുന്നു. ആരെക്കുറിച്ചാണ് പറയുന്നതെന്ന് ആദ്യമേ മനസിലായെന്നായിരുന്നു കമന്റുകള്‍. കിമോണ വേഷത്തില്‍ ഫോട്ടോ എടുത്തത് ഇഷ്ടമായി. എനിക്ക് ഇങ്ങനെ ഡ്രസ് ചെയ്യാനൊക്കെ ഇഷ്ടമാണ്. ഹെയറും അവര്‍ സ്‌റ്റൈലിഷായി ചെയ്ത് തന്നിരുന്നു. ഇതൊക്കെ ഞാന്‍ ആസ്വദിച്ച് ചെയ്തതാണെന്നും ഹന്‍സിക പറയുന്നുണ്ടായിരുന്നു.
ചേച്ചിമാരെപ്പോലെയല്ല അല്‍പം സ്‌പെഷലാണ് ഇക്കാര്യത്തില്‍! ഒടുവില്‍ ഞാന്‍ എന്റെ ബോയ്ഫ്രണ്ടിനെ കണ്ടെത്തി! ആ യാത്രയിലായിരുന്നു അത് സംഭവിച്ചതെന്ന് ഹന്‍സിക
ഷോപ്പിംഗിന് പോയപ്പോള്‍ കുറേ സാധനങ്ങള്‍ വാങ്ങിയിരുന്നു. നാട്ടില്‍ വന്നാല്‍ ഉപയോഗിക്കാനുള്ള സാധനങ്ങളൊക്കെയാണ് വാങ്ങിയത്. ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ പോയാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണ കാര്യങ്ങളില് പരീക്ഷണം വേണ്ടെന്ന് ഞങ്ങള്‍ നേരത്തെ തീരുമാനിച്ചതാണ്. ചില കാര്യങ്ങള്‍ പ്ലാന്‍ ചെയ്തത് പോലെ നടക്കാത്തതിന്റെ നിരാശയും ഹന്‍സിക പങ്കുവെച്ചിരുന്നു.
അവിടത്തെ കാലാവസ്ഥയില്‍ വിയര്‍പ്പ് വരില്ല. അങ്ങനെയുള്ള കാലാവസ്ഥയാണ്. നാട്ടില്‍ വന്നപ്പോള്‍ ഏറ്റവും മിസ് ചെയ്തത് അതാണ്. എല്ലാവരും വ്‌ളോഗ് എടുക്കുന്നുണ്ടായിരുന്നു. അതാണ് അങ്ങനെയധികം കാണാതെയിരുന്നത്. മൂന്നാല് വര്‍ഷമായി ജപ്പാനില്‍ പോവാനാഗ്രഹിക്കുന്നു. അത് സഫലമായതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇതാണ് കൃത്യസമയം. അടുത്ത തവണേക്ക് മാറ്റിവെച്ചാല്‍ എനിക്ക് പരീക്ഷയായിരിക്കും. പിന്നെ ഇവരൊക്കെ പോവുന്നത് കണ്ടോണ്ടിരിക്കാനും പറ്റില്ല. കാരണം അവിടേക്ക് പോവാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് ഞാനാണ് എന്നും ഹന്‍സിക വ്യക്തമാക്കിയിരുന്നു.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·