Authored byഋതു നായർ | Samayam Malayalam | Updated: 5 Apr 2025, 12:17 pm
ആവണി തന്റെ കസിൻ ആണെന്നും മീനാക്ഷിയുടെ വിക്കിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മഞ്ജു ഇടക്ക് എപ്പോൾ എങ്കിലും മാത്രമാണ് പുള്ളിലേക്ക് വരുന്നത് വന്നാൽ അമ്ബലത്തിൽ ദർശനത്തിനായി എത്താറുണ്ട്
മഞ്ജു മീനാക്ഷി വിവാഹമോചിതയാ സമയത്തും ഏട്ടന്റെ കൈ പിടിച്ചുകൊണ്ടാണ് മഞ്ജു കോടതി വരാന്തയിൽ നിന്നും പുറത്തേക്ക് എത്തുന്നത്. അന്ന് തൊട്ട് ഇന്നുവരെ മഞ്ജുവിന് ഒപ്പം തന്നെ കുടുംബം ഉണ്ട്. മഞ്ജുവിന് ഒപ്പം അല്ലെങ്കിലും മീനാക്ഷിയും മധുവിന്റെ മകൾ ആവണിയും തമ്മിൽ വലിയ കൂട്ടാണ്.
സമപ്രായക്കാർ അല്ല ഇരുവരും എങ്കിലും ഇരുവർക്കും ഇടയിലുള്ള ബന്ധം അത്രയും അഗാധമാണ്. ഇരുവരും തമ്മിൽ ഒരേ പ്രായം ആണോ എന്നുള്ള സംശയം ആരാധകർക്ക് ഇടയിൽ ഉണ്ടെങ്കിലും ഏകദേശം പത്തുവയസ്സോളം വ്യത്യാസമാണ് ഇവർക്ക് ഇടയിൽ ഉള്ളത്. ചേച്ചിയാണ് ആവണിക്ക് അവൾ ഇവരുടെ കുട്ടിക്കാലത്തെ ഒരുമിച്ചായിരുന്നു എന്നാണ് പുള്ളിലെ നാട്ടുകാരിൽ ചിലർ അടുത്തിടെ ചില യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്. മാത്രവുമല്ല മഞ്ജു ഇടക്ക് എപ്പോൾ എങ്കിലും മാത്രമാണ് പുള്ളിലേക്ക് വരുന്നതെന്നും വന്നാൽ അമ്ബലത്തിൽ ദർശനത്തിനായി എത്തുമെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല കൂടുതൽ സമയവും മഞ്ജുവിന്റെ അമ്മയാണ് വീട്ടിൽ ഉള്ളതെന്നും മഞ്ജു കൊച്ചിയിൽ ആയിരിക്കുമെന്നും നാട്ടുകാർ തന്നെ പറഞ്ഞിരുന്നു.
ALSO READ: കാവ്യക്കൊപ്പം ആടിപ്പാടിയ ദൃശ്യങ്ങൾ! പ്രണയത്തിൽ അലിഞ്ഞ നിമിഷങ്ങൾ; ആ രംഗങ്ങൾ വീണ്ടും എത്തിയപോലെ ; ഖത്തറിൽ ദിലീപ്
മഞ്ജുവിന്റെ പുള്ളിലെ വീടിന്റെ മുറ്റത്തെ മാവിൻ ചുവട്ടിൽ കുട്ടികൾ കളിക്കുന്നത് പണ്ട് കണ്ടിട്ടുണ്ടെന്നും ദിലീപ് നാട്ടിൽ എത്തുമ്പോൾ വരുന്നതൊക്കെ ഓർമ്മ ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നതും അടുത്തിടെ വൈറൽ ആയ വീഡിയോയിൽ കാണാം.
അടുത്തിടെയാണ് മീനാക്ഷി എംബിബിഎസ് പൂർത്തിയാക്കിയത്. അച്ഛനും മകളും കൂടി ഏറ്റവും ഒടുവിൽ പുള്ളിൽ എത്തിയത് മഞ്ജുവിന്റെ അച്ഛൻ മരിച്ചപ്പോൾ ആയിരുന്നു. ഇത് മാത്രമാണ് കാമറ കണ്ണുകളിൽ ഏറ്റവും ഒടുവിലായി പതിഞ്ഞതും. എന്ത് തന്നെ ആയാലും അമ്മയും മകളും തമ്മിലുള്ള കൂടിച്ചേരൽ കാണാൻ ആഗ്രഹിക്കുന്ന ആരാധകർ ഏറെയാണ്.





English (US) ·