Authored by: ഋതു നായർ|Samayam Malayalam•26 Sept 2025, 8:10 am
കാന്താര കാണാന്‍ എത്തുന്നവര്‍ മദ്യപിക്കരുതെന്നും പുകവലിക്കരുതമെന്നും മാംസാഹാരം കഴിക്കരുതമെന്നുമായിരുന്നു പ്രചാരണം. എന്നാൽ അത് തീർത്തും വ്യാജമെന്ന് മുൻപും ഋഷഭ് പറഞ്ഞിരുന്നു
ഋഷഭ് ഷെട്ടി(ഫോട്ടോസ്- Samayam Malayalam)എനിക്ക് ഇംഗ്ളീഷും മലയാളവും അറിയില്ല. പക്ഷേ എനിക്ക് നന്നായി മനസിലാകും കുറെ മലയാളികൾക്ക് ഒപ്പമാണ് ജോലി ചെയ്തിരുന്നത്., ഇപ്പോൾ മിക്സ് ആയി സംസാരിക്കാൻ എനിക്ക് ആകും. ഈ ചടങ്ങിൽ പങ്കെടുക്കാനെത്തിയ എല്ലാവർക്കും നന്ദിയുണ്ട്. ഇനിയും നിങ്ങളുടെ സപ്പോർട്ട് വേണം. എവിടെയോ ഇരുന്ന മൂവി ഇത്രയും എത്തിച്ചതിനു നന്ദി എന്നും ഋഷഭ് പറയുന്നു.
ട്രെയ്‌ലർ ലോഞ്ച് ചെയ്തപ്പോൾ കിട്ടിയ സ്വീകരണം ഒരിക്കലും പറയാതെ വയ്യ. ഒരു മാജിക്കൽ ടച്ച് ആയിരുന്നു. നിങ്ങളുടേ പിന്തുണ ഇനിയും വേണം എന്നുപറഞ്ഞ ഋഷഭ് ഷെട്ടി സിനിമയെ കുറിച്ചും കൂടുതൽ വിശദീകരിച്ചു. ആയിരം കടക്കുമോ എന്ന ചോദ്യത്തിന് ആദ്യ പടം വിജയിപ്പിച്ചത് പ്രേക്ഷകർ ആണ്. ALSO READ: വിനീതിനും ചിലത് പറയാനുണ്ട്! അച്ഛൻ കരം കണ്ടോ! നോബിൾ എങ്ങനെ നായകനായി! 'വിനീത് ജോമോൻ ഷാൻ ത്രയം' വീണ്ടും; മനസ് തുറന്ന് താരം
ഫാൻസ് ക്ലബ്ബ് ഉണ്ടേൽ എനിക്ക് അത് മതി. ഓഡിയൻസ് വിചാരിച്ചാൽ മാത്രമേ എന്റെ സിനിമ വിജയിക്കൂ. അത് ഓഡിയൻസ് ആണ് നിശ്‌ചയിക്കേണ്ടത്. അത് വിജയിപ്പിക്കാനും ഇല്ലാതെ ആക്കാനും ഓഡിയന്സിന് കഴിയും. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകളിൽ വാസ്തവം ഇല്ലെന്നും ഋഷഭ് പ്രതികരിച്ചു.
ചേട്ടാ അത് ഫേക്ക് ന്യൂസ് ആണ്! ആരോ ഒരുത്തൻ പടച്ചുവിട്ട വാർത്ത, ഇപ്പോൾ അത് വലിയ ചർച്ചയായി. കാന്താരയുടെ പോസ്റ്റർ തന്നെ വച്ചാണ് സോഷ്യൽ മീഡിയിൽ പേജ് തന്നെ ക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നും ഋഷഭ് പറയുന്നു. അത് മോശമാണോ നല്ലതാണോ എന്ന് നിങ്ങൾ ആണ് തെരഞ്ഞെടുക്കേണ്ടത്; പ്രീസ് മീറ്റിൽ ഋഷഭ് പറയുന്നു.
ALSO READ: ആന്റി എന്ന് വിളിക്കുന്നവരോട്, നാളെ നിങ്ങളും ആ പ്രായത്തിലേക്ക് എത്തുമല്ലോ എന്ന് പ്രിയാമണി, എത്ര വയസ്സായി?
ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര രണ്ടാം ഭാഗം എത്താൻ ദിവസങ്ങൾ മാത്രമാണുള്ളത്. ആദ്യ ഭാഗത്തേക്കാൾ മൂന്നിരട്ടി ബജറ്റിലാണ് ചിത്രത്തിന്റെ നിർമ്മാണം.
ഒക്ടോബർ രണ്ടിനാണ് സിനിമയുടെ റിലീസ്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലിഷ് തുടങ്ങി ഏഴ് ഭാഷകളിൽ ഒരുമിച്ചാകും റിലീസ്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസുമാണ് കേരളത്തിൽ ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.
നിരുദ്ധ് മഹേഷ്, ഷാനിൽ ഗുരു എന്നിവരാണ് സഹ എഴുത്തുകാർ. ഛായാഗ്രഹം അരവിന്ദ് എസ്. കശ്യപ്. സംഗീതം ബി. അജനീഷ് ലോക്നാഥ്. പ്രൊഡക്‌ഷൻ ഡിസൈൻ ബംഗ്ലാൻ.





English (US) ·