13 July 2025, 08:25 PM IST

സിനിമയുടെ ടൈറ്റിൽ പോസ്റ്റർ
'മാളികപ്പുറം' എന്ന ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ഒരുക്കിയ അഭിലാഷ് പിള്ളയും 'അരവിന്ദൻെറ അതിഥികൾ' എന്ന സിനിമയുടെ സംവിധായകൻ എം. മോഹനനും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. ചോറ്റാനിക്കര അമ്മയുടെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പേര് 'ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി' എന്നാണ്. ഉടന്‍ ചിത്രീകരണം ആരംഭിക്കും. പ്രധാന താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും ഉടനെ പ്രഖ്യാപിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍ ബൈജു ഗോപാലനും വി.സി. പ്രവീണുമാണ്. കൃഷ്ണമൂര്‍ത്തിയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
'ചില സിനിമകള്‍ ഒരു നിയോഗമാണ്. ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹത്തോടെ, ശ്രീ ഗോകുലം മൂവീസ് മലയാളികള്‍ക്കായി ഭക്തിസാന്ദ്രമായ ഒരു ചലച്ചിത്ര നിര്‍മാണത്തിന് തുടക്കം കുറിക്കുകയാണ്. 'മാളികപ്പുറം' സമ്മാനിച്ച എഴുത്തുകാരന്‍ അഭിലാഷ് പിള്ളയും, 'അരവിന്ദന്റെ അതിഥികള്‍' സമ്മാനിച്ച സംവിധായകന്‍ എം. മോഹനും ഒന്നിച്ച്, വിശ്വാസത്തിന്റെയും ദൈവികതയുടെയും വേരുകള്‍ പുതിയ തലമുറയിലേക്ക് നയിക്കുന്ന ചിത്രമാണ് 'ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി'. ചിത്രത്തിനെക്കുറിച്ച് ഗോകുലം ഗോപാലന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Content Highlights: Sree gokulam movies caller movie announcement
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·