ജങ്കൂക്കിന്റെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍; സുരക്ഷ ഉറപ്പുവരുത്തണം

2 months ago 3

Authored by: അശ്വിനി പി|Samayam Malayalam15 Nov 2025, 8:21 pm

സൈനിക സേവനം പൂര്‍ത്തിയാക്കിയെത്തിയ ജങ്കൂക്കിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും രണ്ട് സ്ത്രീകള്‍

junkookജങ്കൂക്ക്
ബിടിഎസ് താരങ്ങളെ കാണാന്‍ വേണ്ടി കേരളത്തില്‍ നിന്ന് നാടുവിടാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ സംബന്ധിച്ച വാര്‍ത്തകള്‍ ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്ന് മാത്രമല്ല, ലോകത്തിന്റെ പല കോണില്‍ നിന്നായി ബിടിഎസ് താരങ്ങളെ കാണാന്‍ പലരും എത്തുന്നുണ്ട്. എന്നാല്‍ അതിക്രമിച്ച് ബിടിഎസ് താരങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവരെ പിടികൂടിയിട്ടുമുണ്ട്. പ്രത്യേകിച്ചും സൈനിക സേവനം പൂര്‍ത്തിയാക്കി വന്നതിന് ശേഷം

ജങ്കൂക്കിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച രണ്ട് സ്ത്രീകളെ പിടികൂടിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സൈനിക സേവനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ജങ്കൂക്കിന്റെ വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ മറികടന്ന് നേരത്തെ രണ്ടു പേര്‍ അതിക്രമിച്ചു കടന്നിരുന്നു. അവരെ പൊലീസ് പിടികൂടുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്.

Also Read: ഇതൊട്ടും ന്യായമല്ല! മഞ്ജു വാര്യരോട് അഭിരാമി; അതിനും മാത്രം എന്താണ് സംഭവിച്ചത്?

ഇപ്പോള്‍ റഷ്യന്‍ വംശജര്‍ എന്ന അവകാശപ്പെട്ട, രണ്ട് ജാപ്പനീസ് ആരാധകരാണ് പിടിയിലായിരിക്കുന്നത്. സെക്യൂരിറ്റിയെ മറികടന്ന് വീട്ടിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചവരുടെ സിസിടിവി വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. അതിരുകള്‍ കടന്ന് സ്വകാര്യതയിലേക്ക് ഇടിച്ചുകയറരുത് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിട്ടാണ് ഈ വീഡിയോ ക്ലിപ് ഷെയര്‍ ചെയ്യുന്നത് എന്ന് പറഞ്ഞാണ് ഒരു ആരാധകന്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്

നവംബര്‍ 13 നാണ് സംഭവം. ദക്ഷിണ കൊറിയയിലെ ജങ്കൂക്കിന്റെ വീടിനടുത്ത് ആദ്യം ഒരു യുവാവ് നായയുമായി നടക്കുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. താന്‍ ഒരു റഷ്യന്‍ സ്വദേശിയാണ് എന്ന് ഇയാള്‍ സ്വയം പരിചയപ്പെടുത്തുന്നു. പിന്നീട് രണ്ട് സ്ത്രീകള്‍ ഗേറ്റിന് അടുത്തായി നില്‍ക്കുന്നത് കണ്ടു. ഗായകന്റെ വീട്ടിലെ പാസ്വേഡ് സംരക്ഷിത ലോക്കില്‍ ഇരുവരും പലതവണ പല കോഡുകള്‍ അടിച്ച് പരീക്ഷണം നടത്തുകയായിരുന്നു

ബ്ലാക്ക് ഫ്രൈഡേ മുതൽ ദേശീയ ദിനം വരെ; യുഎഇയിൽ വമ്പൻ ഓഫറുകൾ


അടുത്തുപോയി ആരാധകന്‍ അത് ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴേക്കും അവര്‍ തടയാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീതകള്‍ തല വഴി മാസ്‌ക് ധരിച്ചതിനാല്‍ മുഖം വ്യക്തമായി ക്യാമറയില്‍ കാണുന്നില്ല. ബിടിഎസ് താരങ്ങളുടെ സംരക്ഷണത്തിനായുള്ള മുന്നറിയിപ്പിന്റെ ഭാഗമായിട്ടാണ് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത് എന്ന് പറഞ്ഞാണ് ആരാധകന്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിയ്ക്കുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article