‘ജാനകി’ക്ക് പ്രദർശനാനുമതി നൽകിയെന്ന് സെൻസർ ബോർഡ്; ഇന്ന് തീയേറ്ററുകളില്‍

6 months ago 8

17 July 2025, 07:46 AM IST

jsk movie   suresh gopi

സുരേഷ് ഗോപി 'ജെഎസ്‌കെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള' ചിത്രത്തിൽ, സിനിമയുടെ പോസ്റ്റർ | Photo: Facebook/ Pravin Narayanan

കൊച്ചി: ‘ജെഎസ്‌കെ-ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയതായി സെൻസർ ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. സിനിമ വ്യാഴാഴ്ച പ്രദർശനത്തിനെത്തുമെന്ന് നിർമാതാക്കളും അറിയിച്ചു. ഇത് രേഖപ്പെടുത്തിയ ജസ്റ്റിസ് എൻ. നഗരേഷ് ജാനകി എന്ന പേരിന്റെപേരിൽ പ്രദർശനാനുമതി നിഷേധിച്ചതിനെതിരേ നിർമാതാക്കൾ നൽകിയ ഹർജി തീർപ്പാക്കി.

ടീസറിന് സെൻസർ ബോർഡ് നേരത്തേ അനുമതി നൽകിയിരുന്നു. ടീസറിലും മുൻപേ ഇറക്കിയ പോസ്റ്ററിലും ജാനകി v/s സ്‌റ്റേറ്റ് ഓഫ് കേരള എന്ന പേര് മാറ്റാത്തതിന്റെപേരിൽ ഹർജിക്കാർക്കെതിരേ നടപടിയുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണിത്. സെൻസർ ബോർഡ് എതിർപ്പുന്നയിച്ചെങ്കിലും കോടതി അനുവദിച്ചില്ല.

Content Highlights: Kerala High Court approves merchandise of `JSK-Janaki v/s State of Kerala`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article