Authored by: അശ്വിനി പി|Samayam Malayalam•8 Nov 2025, 11:40 am
വിവാഹിതനായ സംവിധായന്‍ രാജ് നിഡിമോരുവുമായുള്ള സമാന്തയുടെ ബന്ധം കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിയ്ക്കുകയാണ്. അത് കൂടുതല്‍ അടിവരയിട്ട് ഉറപ്പിക്കുന്നതാണ് പുതിയ പോസ്റ്റ്
സമാന്ത റുത്ത് പ്രഭു പങ്കുവച്ച പോസ്റ്റ്ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറ്റൊരു പ്രധാന ചുവട് വെപ്പിനെ കുറിച്ച് കൂടെ സമാന്ത പറയുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനൊപ്പം തന്നെ പല ബിസിനസ്സുകള്‍ക്കും സമാന്ത തുടക്കം കുറിച്ചിരുന്നു. പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചതും, ക്ലോത്തിങ് ബ്രാന്റ് ആരംഭിച്ചതും എല്ലാം അങ്ങനെയാണ്. അത്തരത്തില്‍ ഒരു ധീരമായ ചുവടുവയ്പ്പാണ് ഫ്രാഗ്രന്‍സിന്റെ ബിസിനസ്. സുഗന്ധങ്ങളുടെ പുതിയ ഒരു ബിസിനസ് കൂടെ ആരംഭിക്കുന്നു. അതിന്റെ ലോഞ്ചിങ് ഈവന്റിന് എടുത്ത ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിയ്ക്കുന്നത്.
Also Read: ഇന്ത്യകണ്ട ഏറ്റവും വലിയ ക്രൂരനും ദുഷ്ടനും ആയിരിക്കുമോ പൃഥ്വിരാജ് സുകുമാരന്‍; രാജമൗലി ചിത്രത്തിന്റെ പോസ്റ്റര്‍ എത്തിചുറ്റിലും സുഹൃത്തുക്കളും കുടുംബാഗങ്ങളും. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍, എന്റെ കരിയറിലെ ഏറ്റവും ധീരമായ ചില ചുവടുവയ്പ്പുകള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. മുന്നോട്ടേക്ക് പോകുമ്പോള്‍ റിസ്‌കുകള്‍ എടുത്തു, എന്റെ അവബോധത്തെ വിശ്വസിച്ചു, ഒരിപാട് കാര്യങ്ങള്‍ പഠിച്ചു. ഇന്ന്, ഞാന്‍ ചെറിയ വിജയങ്ങള്‍ ആഘോഷിക്കുകയാണ്. ഞാന്‍ കണ്ടുമുട്ടിയതില്‍ വച്ച് ഏറ്റവും മിടുക്കരും, കഠിനാധ്വാനികളും, ഏറ്റവും ആധികാരികരുമായ ചില ആളുകളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്. വളരെയധികം വിശ്വാസത്തോടെ, ഇത് പുതിയൊരു തുടക്കം മാത്രം - എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.
യുഎസ് ഈ വർഷം ഇതുവരെ റദ്ദാക്കിയത് 80,000 വിസകൾ
എന്നാല്‍ സമാന്തയുടെ പുതിയ തുടക്കത്തെ കുറിച്ചുള്ള വാര്‍ത്തയെക്കാള്‍ ആളുകളെ കൂടുതല്‍ ആകര്‍ഷിച്ചത് അതിലെ ഒരു ഫോട്ടോ ആണ്, സംവിധായന്‍ രാജ് നിഡിമോരുവിനൊപ്പമുള്ള ഒരു ക്ലോസ് ചിത്രം. കഴിഞ്ഞ കുറച്ച് കാലങ്ങളായി വിവാഹിതനായ ഈ സംവിധായകനുമായുള്ള സമാന്തയുടെ പ്രണയ ഗോസിപ്പുകള്‍ വന്നുകൊണ്ടിരിയ്ക്കുകയാണ്. വിഷയത്തെ കുറിച്ച് ഇതുവരെ സമാന്തയോ രാജ് നിഡിമോരുവോ പ്രതികരിച്ചിട്ടില്ല എങ്കിലും, ഇടയ്ക്കിടെ രാജിനൊപ്പമുള്ള ഇത്തരം ചിത്രങ്ങള്‍ സമാന്ത പങ്കുവച്ചുകൊണ്ടേയിരിക്കുന്നു. ബന്ധം കൂടുതല്‍ ഉറപ്പിക്കുകയാണോ എന്നാണ് ഇത് കാണുന്ന ആരാധകരുടെ ചോദ്യം

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·