
റുബിൻ ഷാജി കൈലാസും നിഖിൻ രൺജി പണിക്കരും
മലയാള സിനിമയിലെ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ എന്നിവരുടേത്. തലസ്ഥാനം സിനിമയിലൂടെ ആരംഭിച്ച ഈ കൂട്ടുകെട്ട് പിന്നീട് സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍ കമ്മീഷണര്‍, മാഫിയാ, ദി കിംഗ്, കിംഗ്& കമ്മീഷണര്‍ തുടങ്ങിയ വിജയ ചിത്രങ്ങളുടെ പെരുമഴ തന്നെ പെയ്യിച്ചു.
രണ്‍ജി പണിക്കരുടെ മക്കളില്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ അച്ഛന്റെ പാതയിലൂടെ തന്നെ സഞ്ചരിച്ച് തിരക്കഥാകൃത്തും സംവിധായകനുമായി. കസബ, കാവല്‍, തുടങ്ങിയ ചിത്രങ്ങളും, ഒരു വെബ് സീരിയസ്സും സംവിധാനം ചെയ്തു. നമുക്കു കോടതിയില്‍ കാണാം എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു.
ഷാജി കൈലാസിന്റെ ഇളയ മകന്‍ റുബിന്‍ ഷാജി കൈലാസ് ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലൂടെ അഭിനേതാവുമായി. ഇപ്പോഴിതാ റുബിന്‍ അമല്‍ കെ. ജോബി സംവിധാനം ചെയ്യുന്ന ആഘോഷം എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്. ഇതേ ചിത്രത്തില്‍ത്തന്നെ രണ്‍ജി പണിക്കരുടെ മകന്‍ നിഖിന്‍ രണ്‍ജി പണിക്കരും അഭിനയിക്കുന്നുണ്ട്. വിവേക് സംവിധാനം ചെയ്ത ടീച്ചര്‍ എന്ന സിനിമയിലൂടെയാണ് നിഖില്‍ രഞ്ജി പണിക്കര്‍ അഭിനയരംഗത്തെത്തിയത്.
നിഥിന്‍ രണ്‍ജി പണിക്കരും നിഖില്‍ രണ്‍ജി പണിക്കരും ഇരട്ട സഹോദരന്മാര്‍ കൂടിയാണ്. അവിചാരിതമായിട്ടാണ് റുബിനും, നിഖില്‍ രഞ്ജി പണിക്കരും ഒരേ ചിത്രത്തില്‍ അഭിനേതാക്കളായി എത്തിയത്. ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. വിദ്യാര്‍ഥികളായാണ് ഇരുവരും ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ രണ്ടു പ്രബല ഗ്രൂപ്പുകളുടെ ലീഡേസ് ആയ ജൂഡ്, ജസ്റ്റില്‍ മാത്യൂസ് എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും പ്രതിനിധീകരിക്കുന്നത്. ജൂഡിനെ റുബിനും, ജസ്റ്റിന്‍ മാത്യൂസിനെ നിഖില്‍ രണ്‍ജി പണിക്കരും അവതരിപ്പിക്കുന്നു.
ഈ ചിത്രത്തില്‍ രണ്‍ജി പണിക്കരും ഒരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നരേന്‍, വിജയ രാഘവന്‍, ജോണി ആന്റണി, ജയ്‌സ് ജോര്‍ജ്, അജു വര്‍ഗീസ് ഡോ. റോണി രാജ്, ബോബി കുര്യന്‍, ദിവ്യദര്‍ശന്‍, ഷാജു ശ്രീധര്‍, മഖ്ബൂല്‍ സല്‍മാന്‍, ശ്രീകാന്ത് മുരളി, ഫൈസല്‍ മുഹമ്മദ് അഡ്വ. ജോയി കെ. ജോണ്‍, ലിസ്സി കെ. ഫെര്‍ണാണ്ടസ്, ടൈറ്റസ് ജോണ്‍, അഞ്ജലി ജോസ് എന്നിവരും പ്രധാന താരങ്ങളാണ്.
സി.എന്‍. ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ഡോ. ലിസ്റ്റി കെ. ഫെര്‍ണാണ്ടസ്, ഡോ. പ്രിന്‍സ് പ്രോസി (ഓസ്ട്രിയ), ഡോ. ദേവസ്യാ കുര്യന്‍ (ബെംഗുളൂരു)ജെസ്സി മാത്യു (ദുബായ്) ലൈറ്റ്ഹൗസ് മീഡിയ (യുഎസ്എ) ജോര്‍ഡി മോന്‍ തോമസ് (യുകെ) ബൈജു എസ്.ആര്‍. (ബംഗുളൂരു) എന്നിവരും ടീം അംഗങ്ങളും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പാലക്കാടും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
സംഗീതം- സ്റ്റീഫന്‍ ദേവസ്സി ഗൗതംവിന്‍സന്റ്, ഛായാഗ്രഹണം-റോജോ തോമസ്, എഡിറ്റിങ് -ഡോണ്‍ മാക്‌സ്, കലാസംവിധാനം- രാജേഷ് കെ. സൂര്യ, മേക്കപ്പ് -മാളൂസ് കെ.പി., കോസ്റ്റ്യും ഡിസൈന്‍- ബബിഷ കെ. രാജേന്ദ്രന്‍, സ്റ്റില്‍സ്-ജയ്‌സണ്‍ ഫോട്ടോലാന്റ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അമല്‍ ദേവ് കെ.ആര്‍., പ്രൊജക്റ്റ് ഡിസൈനര്‍- ടൈറ്റസ് ജോണ്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്- പ്രണവ് മോഹന്‍, ആന്റണി കുട്ടമ്പുഴ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- നന്ദു പൊതുവാള്‍, പിആര്‍ഒ-വാഴൂര്‍ ജോസ്.
Content Highlights: New malayalam cinema starring Nikhil Renji panicker and Rubin Shaji kailas
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·