Authored by: ഋതു നായർ|Samayam Malayalam•20 Nov 2025, 2:56 pm
രേണുവിന്റെ ആ ധൈര്യം സമ്മതിക്കണം, അവർ എന്തൊക്കെ ട്രീറ്റ്മെന്റുകൾ ചെയ്താലും അവർ അത് പബ്ലിക്കിനുമുന്പിൽ തുറന്നു പറയുന്നുണ്ടല്ലോ എന്ന കമന്റുകളും ഇപ്പോൾ ഈ വൈറൽ വീഡിയോയിൽ നടക്കുന്നുണ്ട്
(ഫോട്ടോസ്- Samayam Malayalam)അടുത്തിടെ ജ്യോതികയുടെ ഒരു വീഡിയോ വൈറൽ ആയിരുന്നു. സാധാരണക്കാരിയെ പോലെ മുംബൈ സ്ട്രീറ്റിലൂടെ നടന്നുവരുന്ന ജ്യോതികയുടെ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തത്. എന്നാൽ ഏറെ ശ്രദ്ധിച്ച മറ്റൊരു വസ്തുത ജ്യോതികയുടെ കൈയ്യിലെ ബാഗ് ആയിരുന്നു. കാമറ തന്നെ ഷൂട്ട് ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞതോടെ ജ്യോതിക ആ ബാഗ് മറച്ചുപിടിക്കുന്നത് കാണാൻ സാധിക്കും. എന്നാൽ എന്തിനുവേണ്ടിയാണ് അത് മറച്ചു പിടിക്കുന്നത് എന്നായി ചിലരുടെ സംശയം.
ALSO READ: അന്ന് ഓപ്പോൾ പറഞ്ഞത് അച്ചട്ടായി! മമ്മൂട്ടിയുടെ മകളായി;വിവാഹത്തിലൂടെ ചിപ്പിക്ക് സംഭവിച്ചത് നേട്ടങ്ങൾ; നിർമാണത്തിലും അഭിനയത്തിലും താരം
ഏജ് ക്ലിനിക്കിൽ ട്രീറ്റ്മെന്റ് കഴിഞ്ഞുവരുന്ന താരത്തിന്റെ വീഡിയോ ആണ് വൈറൽ ആയത് എങ്കിലും ഇത്തരത്തിൽ ബാഗ് മറച്ചുപിടിക്കേണ്ട കാര്യം ആവശ്യമില്ല. ഇൻഡസ്ട്രിയിൽ നിൽക്കുന്ന ആരും ഇത്തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇക്കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നും ചിലർ ചൂണ്ടിക്കാട്ടി. നാല്പത്തിയേഴു വയസ് ആയെങ്കിലും രണ്ടുമക്കളുടെ അമ്മ ആയിട്ടും എങ്ങനെ ഈ സൗന്ദര്യം നിലനിർത്തുന്നു എന്ന ചോദ്യത്തിന് എന്റെ ഭർത്താവ് എന്നെ അത്രയും സന്തോഷത്തോടെ വച്ചിരിക്കുന്നു എന്നാണ് ഒരിക്കൽ ജ്യോതിക നല്കിയ മറുപടി.
മക്കളായതിന് ശേഷം അഭിനയത്തില്‍ നിന്നും മാറി നിന്ന തനിക്ക് ഇന്റസ്ട്രിയിലേക്ക് തിരിച്ചുവരാന്‍ ഏറ്റവും അധികം പിന്തുണ നല്‍കിയതും സൂര്യ ആണ്. ജ്യോതിക തിരിച്ചു വന്ന ചിത്രവും, തിരിച്ചുവരവില്‍ തുടക്കത്തില്‍ ജ്യോതിക ചെയ്ത സിനിമകളും നിര്‍മിച്ചത് സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റ്‌സ് ആയിരുന്നു. ഈ അടുത്ത് മുംബൈയിലേക്ക് താമസം മാറിയതും ജ്യോതികയ്ക്ക് വേണ്ടി ആയിരുന്നു എന്നതാണ് മറ്റൊരു കാര്യം





English (US) ·