
'ലോക'യുടെ സെറ്റിൽ മമ്മൂട്ടി എത്തിയപ്പോൾ, കല്യാണി പ്രിയദർശൻ പങ്കുവെച്ച ചിത്രങ്ങൾ | Instagram/kalyanipriyadarshan
മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് കല്യാണി പ്രിയദര്‍ശന്‍. കല്യാണിയുടെ ഏറ്റവും പുതിയ ചിത്രമായ 'ലോക-ചാപ്റ്റര്‍ വണ്‍: ചന്ദ്ര' എന്ന സിനിമയുടെ സെറ്റില്‍ മമ്മൂട്ടിയെത്തിയ ദിവസമോര്‍ത്തുകൊണ്ടാണ് കല്യാണി സോഷ്യല്‍മീഡിയയില്‍ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ചത്.
ഡൊമിനിക് അരുണ്‍ സംവിധാനംചെയ്ത ലോക ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് നിര്‍മിച്ചത്. ഒരു ദിവസം സര്‍പ്രൈസായി സെറ്റിലെത്തിയ മമ്മൂട്ടിയെ കണ്ടതും എല്ലാവരും സ്തബ്ധരായി നിന്നുവെന്നും അദ്ദേഹത്തോടൊപ്പം ചിത്രങ്ങളെടുത്തുവെന്നും കല്യാണി ഓര്‍ത്തു. താരത്തിന്റെ പ്രഭാവം ലളിതവും രസകരവുമാണെന്നും ലോകയിലൂടെ അദ്ദേഹത്തിനെ അഭിമാനിപ്പിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രതീക്ഷയെന്നും കല്യാണി കുറിച്ചു.
ലോകയില്‍ മുഖം വെളിപ്പെടുത്താത്ത മൂത്തോന്‍ എന്ന കഥാപാത്രം മമ്മൂട്ടിയാണെന്ന് ഉറപ്പു നല്‍കുന്നവിധത്തില്‍ മൂത്തോന് ജന്മദിനാശംസകള്‍ എന്ന് കുറിച്ചുകൊണ്ടാണ് കല്യാണി കുറിപ്പ് അവസാനിപ്പിച്ചത്. മമ്മൂട്ടി സെറ്റിലെത്തിയപ്പോള്‍ എടുത്ത ചിത്രവും ലോകയിലെ മൂത്തോന്റെ കഥാപാത്രത്തിന്റെ ചിത്രമടങ്ങുന്ന പോസ്റ്ററുമാണ് കല്യാണി പങ്കുവെച്ചിരിക്കുന്നത്.
"സര്‍പ്രൈസായി അദ്ദേഹം ഒരു ഞങ്ങളുടെ സെറ്റിലേക്ക് വന്ന ദിവസം എനിക്കോര്‍മയുണ്ട്. അദ്ദേഹത്തെ കണ്ട നിമിഷം ഞങ്ങളെല്ലാവരും സ്തബ്ധരായി നിന്നു. അദ്ദേഹത്തോടൊപ്പം ചിത്രങ്ങളെടുത്തവരോട് എനിക്ക് അസൂയ തോന്നി. കാരണം ഞാന്‍ കോസ്റ്റ്യൂമില്‍ ആയിരുന്നതുകൊണ്ട് എനിക്കതിന് സാധിച്ചില്ല.
ഞങ്ങളെല്ലാവരും വളരെ ടെന്‍ഷനിലായിരുന്നപ്പോള്‍, അദ്ദേഹത്തിന്റെ പ്രഭാവം(Aura) എപ്പോഴത്തെയും പോലെ ലളിതവും രസകരവും അനായാസവുമായിരുന്നു. അദ്ദേഹം അങ്ങനെയുള്ള ഒരാളാണ്. പ്രത്യേകിച്ച് ശ്രമിക്കാതെ തന്നെ പ്രചോദനം നല്‍കുന്ന, മനുഷ്യനായിരിക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് നമ്മെ ഓര്‍മിപ്പിക്കുന്ന ഒരാള്‍.
ഈ സിനിമയിലൂടെ അദ്ദേഹത്തെ അഭിമാനിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ മൂത്തോന് ജന്മദിനാശംസകള്‍", കല്യാണി കുറിച്ചു.
Content Highlights: Kalyani Priyadarshan's Birthday Wish for Mammootty
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·