'ഞങ്ങള്‍ എതിരാളികളായിരുന്നു, അന്ന് അംബാനി കല്ല്യാണത്തില്‍വെച്ച് അത് തിരിച്ചറിഞ്ഞു'- ആമിര്‍

9 months ago 7

25 March 2025, 09:34 PM IST

Aamir Khan admits rivalry betwixt  him Shah Rukh Khan and Salman Khan

ആമിർ ഖാൻ,സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ | ANI

ബോളിവുഡിലെ സൂപ്പര്‍താരങ്ങളാണ് ഖാന്‍ ത്രയങ്ങളായ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍. ഈ മൂന്നു ഖാന്മാരും സിനിമാരംഗത്ത് നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് മൂന്നുപതിറ്റാണ്ടോളമായി. ഇപ്പോഴിതാ സല്‍മാനും ഷാരൂഖും തന്റെ എതിരാളികളായിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ആമിര്‍. 'ജസ്റ്റ് ടൂ ഫില്‍മി' എന്ന യൂട്യൂബ് ചാനലിലാണ് നടന്റെ പ്രതികരണം.

'ഞങ്ങള്‍ക്കിടയില്‍ മത്സരമുണ്ടായിരുന്നു. ഓരോരുത്തരും മറ്റുരണ്ടുപേരെ മറികടക്കണമെന്ന് ആഗ്രഹിച്ചു. ഇതല്ലേ നിങ്ങള്‍ എതിരാളികള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? എന്നാല്‍ അത് ഇവിടെയുണ്ടായി.- ആമിര്‍ പറഞ്ഞു. ഇതൊരു പുതിയ കാര്യമല്ലെന്നും വിയോജിപ്പുകളുണ്ടായിട്ടുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. സുഹൃത്തുക്കള്‍ക്കിടയില്‍ പോലും ഇങ്ങനെയുണ്ടാവാറില്ലേ. ഏത് ബന്ധമായാലും വിയോജിപ്പുകളുണ്ടാവും.'- ആമിര്‍ പറഞ്ഞു.

ഏകദേശം 35-വര്‍ഷമായെന്നും ഇപ്പോള്‍ തങ്ങള്‍ തമ്മില്‍ അങ്ങനെയൊരു മത്സരം ഇല്ലെന്നും ആമിര്‍ പറഞ്ഞു. അതേസമയം ആനന്ദ് അംബാനിയുടെ വിവാഹചടങ്ങില്‍വെച്ച് മൂന്നുപേര്‍ വേദിപങ്കിട്ടതും നടന്‍ ഓര്‍ത്തെടുത്തു.

'സല്‍മാനും ഷാരൂഖും സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട് എന്തൊക്കെയോ പ്ലാന്‍ ചെയ്യുന്നുണ്ടായിരുന്നു. ആ സമയം മുകേഷ് അംബാനി എന്നെ വിളിച്ചിട്ട് അവര്‍ ചിലത് ചെയ്യുന്നുണ്ടെന്നും ഞാന്‍ ഒപ്പം ചേര്‍ന്നാല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. അവസാനനിമിഷമാണ് ഇങ്ങനെയൊരു കാര്യം പറയുന്നത്. ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ച് സ്‌റ്റേജില്‍ വന്നാല്‍ എല്ലാവര്‍ക്കും സന്തോഷമാകുമെന്നും പറഞ്ഞു. ഞാന്‍ പെട്ടെന്ന് തന്നെ ഒപ്പം ചേരാമെന്ന് അറിയിച്ചു.'

'ഞങ്ങള്‍ മൂന്നുപേരും അരമണിക്കൂറോളം ഒരുമിച്ചിരുന്ന് സ്‌കിറ്റ് തയ്യാറാക്കി. ഇതിനിടയില്‍ ഞങ്ങള്‍ പരസ്പരം യോജിപ്പുകളും വിയോജിപ്പുകളും പറഞ്ഞു. അപ്പോഴാണ് ഞങ്ങള്‍ എത്രത്തോളം കംഫര്‍ട്ടബിളാണെന്ന് തിരിച്ചറിഞ്ഞത്. ആശയങ്ങള്‍ പരസ്പരം തുറന്നുകൈമാറാനായി. റിഹേഴ്‌സല്‍ കഴിഞ്ഞതിന് ശേഷം ഒരുമിച്ച് സിനിമ ചെയ്യാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അവര്‍ സമ്മതം അറിയിച്ചു.'- ആമിര്‍ ഖാന്‍ പറഞ്ഞു.

Content Highlights: Aamir Khan admits rivalry betwixt him Shah Rukh Khan and Salman Khan

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article