ഞാനാണ് മൂത്ത മകള്‍, അച്ഛന്റെ ഈ സമ്പാദ്യം എല്ലാം എനിക്ക് തരണം, മിട്ടുവിന് കൊടുക്കരുത് എന്ന് ഗോപിക; അമ്മായിയച്ഛന്റെ രഹസ്യ കലവറ കണ്ട് ഞെട്ടി ജിപി

8 months ago 8

Authored byഅശ്വിനി പി | Samayam Malayalam | Updated: 3 May 2025, 1:48 pm

വയസ്സുകാലത്ത് എന്നെ വഴക്ക് പറയാതെ, ഞാന്‍ പറയുന്നത് കേട്ട് എന്നെ നോക്കുന്നത് ആരാണോ അവര്‍ക്കായിരിക്കും എന്റെ ഈ സമ്പാദ്യം മുഴുവന്‍ തരുന്നത് എന്നാണ് ഗോപികയുടെ അച്ഛന്‍ പറഞ്ഞത്

ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലുംഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും (ഫോട്ടോസ്- Samayam Malayalam)
ഗോപിക അനിലുമായുള്ള വിവാഹത്തോടനുബന്ധിച്ചാണ് ഗോവിന്ദ് പദ്മസൂര്യ പുതിയ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. വീഡിയോയിലൂടെ തങ്ങളുടെ വിവാഹത്തിലേക്ക് എത്തിയ കഥകള്‍ മുതല്‍, ഇപ്പോള്‍ നടക്കുന്ന ജീവിതത്തിലെ വിശേഷങ്ങള്‍ എല്ലാം ഇരുവരും പങ്കുവയ്ക്കുന്നുണ്ട്. കൂടുതലും യാത്രകശളുടെ വിശേഷങ്ങള്‍ തന്നെയാണ്. അതിനൊപ്പം കുടുംബത്തിലെ സന്തോഷ നിമിഷങ്ങളും കളി ചിരി തമാശകളും ഗോപികയും ഗോവിന്ദ് പദ്മസൂര്യയും പങ്കുവയ്ക്കാറുണ്ട്.

അമ്മായിയച്ഛന്‍ അനില്‍കുമാറിന്റെ റെക്കോര്‍സുകളെ കുറിച്ചുള്ള അതിശയിപ്പിക്കുന്ന വീഡിയോ ആണ് ഏറ്റവും ഒടുവില്‍ ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും ഏറ്റവുമൊടുവില്‍ പങ്കുവച്ചത്. പഴയ ഗ്രാമഫോണ്‍ പ്ലെയറില്‍ ഇടുന്ന റെക്കോഡുകളുടെ ഒരു റെക്കോഡ് കലക്ഷന്‍സ് തന്നെ ഗോപികയുടെ അച്ഛന്റെ കൈവശമുണ്ട്. വീട്ടിലെ ലൈബ്രറിയിലെ പുസ്തകള്‍ക്ക് പിറകില്‍ ഒളിപ്പിച്ച മൂവ്വായിരത്തോളം റെക്കോഡുകളുടെ വന്‍ ശേഖരങ്ങള്‍ ജിപിയ്ക്ക് അച്ഛന്‍ കാണിച്ചുകൊടുത്തു.


Also Read: ആ സന്തോഷമുള്ള കാര്യം പറയാനുള്ള ത്രില്ലിലാണ് ഞാന്‍; ജീവിതത്തിലെ പുതിയ തുടക്കത്തെ കുറിച്ച് വീണ നായര്‍

പണ്ട് റഷ്യന്‍ ഭാഷ പഠിക്കാന്‍ ബ്രീട്ടീഷുകാര്‍ ഉണ്ടാക്കി റെക്കോര്‍ഡുകള്‍ മുതല്‍ പുരാവസ്തുക്കളുടെ ഒരു വന്‍ ശേഖരണം തന്നെ അനില്‍ കുമാറിനുണ്ട്. നാലായിരത്തില്‍ അധികം റെക്കോര്‍ഡുകള്‍ ഉണ്ടായിരുന്നുവത്രെ. പക്ഷേ ഒരു ഘട്ടത്തില്‍ ഗോപികയുടെ അമ്മയ്ക്ക് അച്ഛന്റെ ഈ റെക്കോര്‍ഡ് കലക്ഷന്‍ ഭ്രമത്തോട് പേടി തോന്നി. കുറേ അധികം വിറ്റു. റെക്കോര്‍ഡുകള്‍ വിറ്റ് ഒരു ലക്ഷം രൂപയോളം നേടിയിട്ടുണ്ടത്രെ. റെക്കോര്‍ഡുകള്‍ വിറ്റ് ബാട്ടര്‍ സിസ്റ്റത്തിലൂടെ എഴുപത് വര്‍ഷം പഴക്കമുള്ള ക്ലോക്ക് വരെ വാങ്ങിയിട്ടുണ്ട്.

Also Read: മുന്‍ പങ്കാളി പ്രണയത്തിന്റെ പേരില്‍ ടോര്‍ച്ചര്‍ ചെയ്യുകയായിരുന്നു, എന്റെ പ്രതികാരമാണ് ആ പോസ്റ്റ്; ഇപ്പോഴത്തെ സന്തോഷ ജീവിതത്തെ കുറിച്ച് അമല പോള്‍

റെക്കോര്‍ഡുകള്‍ മാത്രമല്ല, പഴയ നാണയങ്ങളുടെയും നോട്ടുകളുടെയും വന്‍ കലക്ഷനുണ്ട്. ഇഅത് തന്നെ കോടികള്‍ വിലവരും. ഇതിന് പുറമെ പഴയ പാത്രങ്ങളും ഉപകരണങ്ങളും, റേഡിയോകളും എന്നിങ്ങനെ കൗതുകം തോന്നുന്ന പലതും അനിലിന്റെ ശേഖരണത്തില്‍ വരും. അമ്മയുടെ മുത്തശ്ശന്‍ ഉപയോഗിച്ച ഗ്ലാസ് വരെ ഇപ്പോഴും ഭദ്രമായി സൂക്ഷിച്ചിരിയ്ക്കുന്നു. പണ്ട് കാലത്തെ ചിമ്മിണി വിളിക്കുകളുടെ ശേഖരവും കൗതുകമാണ്. ഇപ്പോള്‍ അച്ഛന്‍ഫെ പുതിയ ഹോബി വിന്റേജ് ടോയി കാറുകള്‍ ശേഖരിക്കുക എന്നതാണ്.

ഞാനാണ് മൂത്ത മകള്‍, അച്ഛന്റെ ഈ സമ്പാദ്യം എല്ലാം എനിക്ക് തരണം, മിട്ടുവിന് കൊടുക്കരുത് എന്ന് ഗോപിക; അമ്മായിയച്ഛന്റെ രഹസ്യ കലവറ കണ്ട് ഞെട്ടി ജിപി


അമ്മായി അച്ഛന്റെ ഓരോ കലവറ തുറക്കുമ്പോഴും കൗതകത്തോടെയാണ് ജിപി നോക്കിയിരുന്നത്. ഇതൊന്നും അനിയത്തി മിട്ടുവിന് കൊടുക്കല്ലേ, എനിക്ക് തന്നെ തരണം, ഞാന്‍ ഇതിനെക്കാള്‍ വൃത്തിയോടെ സൂക്ഷിച്ചോളാം എന്നാണ് ഗോപിക പറയുന്നത്. വയസ്സ് കാലത്ത് എന്നെ വഴക്ക് പറയാതെ, ഞാന്‍ പറയുന്നത് കേട്ട് എന്നെ ആരാണോ നോക്കുന്നത് അവര്‍ക്കാണ് ഇതെല്ലാം എന്ന് അച്ഛനും പറഞ്ഞു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article