ഞാനും പ്രീതിയും വേർപിരിഞ്ഞു! ഇത് നമ്മൾ ഒരുമിച്ചെടുത്ത തീരുമാനം; നല്ല സുഹൃത്തുക്കളായി തുടരുമെന്ന് ഷിജു

1 month ago 2
preethi prem and shiju are present  officially divorced shiju shared an authoritative  noteഷിജു പ്രീതി(ഫോട്ടോസ്- Samayam Malayalam)

താനും ഭാര്യയും വേർപിരിഞ്ഞെന്ന് ബിഗ് ബോസ് താരവും നടനും ആയ ഷിജു. പ്രണയത്തിലൂടെ ഒരുമിച്ച ഇവർ ജീവിതത്തിൽ ഏറെനാളായി വേർപിരിഞ്ഞു താമസിക്കുകയിരുന്നു. ബിഗ് ബോസ് സമയത്ത് ഷിജുവിന്റെ കുടുംബം എത്തിയ വീഡിയോ ഒക്കെയും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇവരുടെ പ്രണയ വിവാഹ വിശേഷങ്ങളും ഇരുവരും പങ്കുവച്ചതും ബിഗ് ബോസിലാണ്. ഇന്ന് ടെലിവിഷൻ ഇന്ഡസ്ട്രിയിലും സിനിമ മേഖലയിലും സജീവമാണ് ഷിജു.

പ്രീതി പ്രേമും ഞാനും ഇപ്പോൾ ഔദ്യോഗികമായി വിവാഹമോചിതരായിരിക്കുന്നു. ഇത് തീർത്തും ഒഫീഷ്യൽ ആയി അറിയിക്കുന്നതിനാണ് ഈ പോസ്റ്റ്.

ഞങ്ങൾ പരസ്പരം ബഹുമാനത്തോടെ വേർപിരിയാൻ തീരുമാനിച്ചു, നല്ല സുഹൃത്തുക്കളായി പരസ്പരം ബഹുമാനിച്ചു മുൻപോട്ട് പോകും. പരസ്പരം ആലോചിച്ചെടുത്ത പക്വതയർന്ന, അതിലുപരി പരസ്പര ബഹുമാനത്തോടെ എടുത്ത തീരുമാനം ആണിത്. പരസ്പര സമ്മതത്തോടെയുമാണ് ഞങ്ങളുടെ ഈ തീരുമാനം

ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാനും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നാണ് സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും പറയാൻ ഉള്ളത് . ഞങ്ങളുടെ പേഴ്സണൽ ലൈഫിൽ ഞങ്ങൾ മുന്നോട്ട് പോകുമ്പോൾ നിങ്ങളുടെ പിന്തുണ ഇനിയും ഉണ്ടാകണം; ഷിജു കുറിച്ചു.

ALSO READ: ഇവരുടെ പ്രണയത്തിനുമുന്പിൽ പ്രായവ്യത്യാസം വിഷയമല്ല! 17 വയസിനും 12 വയസിനും താഴെയുള്ള പങ്കാളികൾ; മമ്മൂട്ടി മുതൽ ആര്യ വരെ

ഏറെ എതിർപ്പൂപ്പുകൾക്ക് ഒടുവിൽ ആണ് ഷിജുവും പ്രീതിയും ഒന്നായത്. ഷിജു മുസ്ലിം സമുദായത്തിൽ നിന്നുള്ള ആളും പ്രീതി ക്രിസ്ത്യനും ആയിരുന്നു. തെലുഗു സിനിമാലോകത്തും ഷിജു ഭാഗം ആയിരുന്നു. റൊമാന്റിക് ഹീറോ ആയി ഇപ്പോഴും സീരിയലുകളിൽ നിറഞ്ഞു നിൽക്കുന്ന ഷിജു, അഖിൽ മാരാർ കോംബോ ബിഗ് ബോസ് പ്രേമികൾക്ക് ഇന്നും ഏറെ ഇഷ്ടമാണ്.

Read Entire Article