Authored by: അശ്വിനി പി|Samayam Malayalam•15 Dec 2025, 2:56 p.m. IST
തങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ മൂന്നാമതൊരാള്‍ കടന്നുവന്നതുകൊണ്ടാണ് പ്രശ്‌നങ്ങള്‍ അധികമയതും, മക്കളെ ഉപേക്ഷിച്ചുവരെ ജയം രവി പോകുന്ന അവസ്ഥയില്‍ എത്തിയത് എന്നും ആര്‍തി രവി പറഞ്ഞിരുന്നു
കെനിഷാ ഫ്രാൻസിസും രവി മോഹനുംസാമ്പത്തികമായും മാനസിരമായും ശാരീരികമായും താന്‍ പീഡനം അനുഭവിച്ചു എന്നാണ് രവി മോഹന്‍ പറഞ്ഞത്. ഭാര്യാ - ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ വഴക്കുകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും. തങ്ങള്‍ക്കിടയില്‍ മുന്‍പും വഴക്കുകള്‍ ഉണ്ടായിട്ടുണ്ട് എന്നും ആര്‍തി പറയുന്നു. പക്ഷേ പരസ്പരം അത് അവസാനിപ്പിക്കാറുമുണ്ട്. എന്നാല്‍ മൂന്നാമതൊരാളുടെ കടന്ന് വരവോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായതായിട്ടാണ് ആര്‍തി രവി ആരോപിച്ചിരുന്നത്. എന്തു തന്നെയാണെങ്കിലും ആ പ്രശ്‌നം കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയുള്ള വാഗ്വാദങ്ങള്‍ അവസാനിപ്പിക്കണം എന്ന് കോടതി പറഞ്ഞതോടെ ഇരുവരും അവരവരുടെ ജീവിതവുമായി മുന്നോട്ടു പോകുന്നു
Also Read: ഗോപാലകൃഷ്ണൻ ഉത്രാടം! അമ്മയ്ക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥന, ഓർമ്മപോയി; മകൻ മോചിതനായത് അറിയാതെ സരോജംഅതിനിടയില് കെനീഷാ - രവി മോഹന്‍ ബന്ധം കൂടുതല്‍ ബലപ്പെടുത്തുന്ന സംഭവങ്ങള്‍ പലതും നടന്നിരുന്നു. വിവാഹ ചടങ്ങുകളില്‍ ട്വിന്നിങ് ഡ്രസ്സ് ധരിച്ച് എത്തുന്നതും, ക്ഷേത്രങ്ങളില്‍ ഒന്നിച്ച് ദര്‍ശനം നടത്തുന്നതും, കെനിഷായുടെ മ്യൂസിക് ആല്‍ബം രവി മോഹന്‍ പ്രൊഡ്യൂസ് ചെയ്യുന്നതും, തനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് കെനീഷായെ പോലൊരു ആളഉടെ കൂട്ട് എന്ന് രവി മോഹന്‍ പറഞ്ഞതും എല്ലാം മാധ്യമങ്ങള്‍ ഏറ്റെടുത്തു. എന്നാല്‍ അപ്പോഴൊന്നും തങ്ങളുടെ ബന്ധത്തെ കുറിച്ച് ഔദ്യോഗികമായ ഒരു വ്യക്തത നടനോ ഗായികയോ നല്‍കിയിരുന്നില്ല
യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് ഇത്രയും പ്രാധാന്യം നൽകുന്നത് എന്തുകൊണ്ട്?
ഇപ്പോഴിതാ പ്രണയാദ്രമായ ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി എത്തിയിരിക്കുകയാണ് കെനീഷാ. വിദേശ യാത്രയ്ക്കിടയില്‍ കാറില്‍ നിന്നും എടുത്ത ഒരു വീഡിയോ ആണ് പങ്കുവച്ചിരിയ്ക്കുന്നത്. കാറില്‍ പ്ലേ ചെയ്തിരിയ്ക്കുന്ന പാട്ട്, ജയം രവി അഭിനയിച്ച എങ്കേയും കാതല്‍ എന്ന ചിത്രത്തിലെ പാട്ടാണ്. എവിടെ പോയാലും നീയാണ് എന്റെ മനസ്സില്‍ എന്ന് പറഞ്ഞുകൊണ്ട് ഒരു വല് ഇമോജി നല്‍കിയാണ് ക്യാപ്ഷന്‍ കൊടുത്തിരിയ്ക്കുന്നത്. ഔദ്യോഗികമായി വിവാഹ മോചനം നേടിയാല്‍ ഉടന്‍ കെനീഷാ - രവി മോഹന്‍ വിവാഹം ഉണ്ടാകുമോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം.






English (US) ·