Authored by: അശ്വിനി പി|Samayam Malayalam•22 Dec 2025, 7:58 p.m. IST
അനശ്വര രാജന്‍ അല്പം ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചത് വലിയ വിവാദമായിരുന്നു. അതിന്റെ പേരില്‍ ഒരു വിപ്ലവം തന്നെ നടന്നു. അത് എന്തിനായിരുന്നു എന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല എന്ന് നടി
അനശ്വര രാജൻപതിനഞ്ചാം വയസ്സില്‍ ഇന്റസ്ട്രിയിലേക്ക് എത്തിയതാണ് അനശ്വര. ഈ സ്റ്റാര്‍ഡം ബാധ്യതയായി തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഒരിക്കലുമില്ല, സ്റ്റാര്‍ഡം ഞാന്‍ ാെരുപാട് ആസ്വദിക്കുന്നുണ്ട്. എവിടെയെങ്കിലുമൊക്കെ പോയാല്‍ ആളുകള്‍ നമ്മളെ തിരിച്ചറിയുന്നതും സ്‌നേഹിക്കുന്നതും എല്ലാം സന്തോഷമുള്ള കാര്യമാണ്. സ്‌ക്രീനില്‍ നമ്മള്‍ നല്ലതാവുന്നത് കൊണ്ടാണല്ലോ, സ്‌ക്രീനിന് പുറത്ത് ആളുകള്‍ നമ്മളെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നത്. അത് വളരെ നല്ലതായിട്ടാണ് ഞാന്‍ കാണുന്നത്.
Also Read: അച്ഛന്‍ രഘുവരനൊപ്പമുള്ള ഒരു വീഡിയോയും പുറത്തുവിടാന്‍ മകന്‍ അനുവദിക്കില്ല; രോഹിണി പറയുന്നുപക്ഷേ അതിന്റെ മറ്റൊരുതലമുണ്ട്, അത് എനിക്ക് പരിചിതമല്ല. വളരെ സാധാരണമായി ജീവിക്കുന്ന ആളാണ് ഞാന്‍, ഫ്രീയായി കാര്യങ്ങളെ കാണാനാണ് എനിക്കിഷ്ടം, അതാണ് ശീലം. ഞാന്‍ എന്തെങ്കിലും വളരെ സാധാരണമായി പറഞ്ഞു എന്നതിന്റെ പേരില്‍ വളരെ അധികം ചര്‍ച്ചയാവുന്ന അന്തരീക്ഷം എനിക്ക് പരിചിതമല്ല. സോ കോള്‍ഡ് സെലിബ്രിറ്റി എന്ന നിലയില്‍ എന്റെ വാക്കുകള്‍ സ്വാധീനിക്കും എന്ന തിരിച്ചറിവ് ഉണ്ടായിരിക്കുമ്പോഴും, എന്തിനും അറ്റന്‍ഷന്‍ കിട്ടുന്ന നിലയിലെ അന്തരീക്ഷവും സാഹചര്യവും പരിചിതമല്ലാതെയായി പോകുന്നു.
അതുപോലെ തന്നെ എവിടെയെങ്കിലും പോകുമ്പോള്‍ പല ആങ്കിളില്‍ ക്യാമറകള്‍ വച്ച് ഫോട്ടോകളും വീഡിയോകളും എടുക്കുന്നതും എനിക്ക് അണ്‍കംഫര്‍ട്ടബിള്‍ ആണ്. നമ്മള്‍ അത്തരമൊരു ക്യാമറ ക്ലിക്കിന് തയ്യാറായിട്ടായിരിക്കില്ല വണ്ടിയില്‍ നിന്ന് ഇറങ്ങുന്നത്, ആ ഒരു സാഹചര്യവും എനിക്ക് അപരിചിതമാണ്. ഞാന്‍ ഒരു ഷോട്‌സ് ധരിച്ചു എന്നതിന്റെ പേരില്‍ വലിയ പ്രശ്‌നമാക്കുന്നത് എന്തിനാണെന്നും എനിക്ക് മനസ്സിലായില്ല. പതിനെട്ടു വയസ്സുകാരിയായ എനിക്ക് എന്റെ ഇഷ്ടത്തിന് ഒരു വസ്ത്രം ധരിച്ചതില്‍ എന്താണ് ഇത്ര പ്രശ്‌നം. അതൊരു വലിയ മൂവ്‌മെന്റ് ആയി മാറി. ആ വിഷയത്തില്‍ അപ്പോള്‍ തന്നെ എനിക്ക് പ്രതികരിക്കാന്‍ സാധിച്ചതും, പലരും പിന്തുണച്ച് എത്തിയതും സന്തോഷമുള്ള കാര്യമാണ്. പക്ഷേ എന്തിന് വേണ്ടിയായിരുന്നു അത് എന്ന് എനിക്ക് മനസ്സിലായില്ല- അനശ്വര രാജന്‍ പറഞ്ഞു.
'ഒരുപാട് ഭീഷണികത്തുകൾ വന്നു'; അതിജീവിതയുടെ അഭിഭാഷക മനസുതുറക്കുന്നു
ഇപ്പോള്‍ ആ സംഭവം നടന്നിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ സാഹചര്യം അതിലും ഭയാനകമാണ്. എഐ ഫോട്ടോകള്‍ വച്ച് പല തരത്തിലുള്ള ഇമേജുകളും ക്രിയേറ്റ് ചെയ്യപ്പെടുന്നു. എന്താണ് അത്തരം ഫോട്ടോകള്‍ ചെയ്യുന്നവരുടെ മനസ്സില്‍ എന്ന് എനിക്കറിയില്ല, ശരിക്കും അവരുടെ മാനസിക നില ഒട്ടും ശരിയായിരിക്കില്ല. ഒരു നിയന്ത്രണവും ഇല്ലാതെയാണ് അത്തരം ഫോട്ടോകള്‍ പ്രചരിക്കുന്നത്. അത് ശരിക്കും ഭയപ്പെടുത്തുന്നു എന്നും നടി പറഞ്ഞു






English (US) ·