16 April 2025, 04:21 PM IST

എ.ആർ.റഹ്‌മാൻ| ഫോട്ടോ: ജെയ്‌വിൻ.ടി.സേവ്യർ| മാതൃഭൂമി
കഴിഞ്ഞമാസമാണ് സംഗീതസംവിധായകൻ എ.ആർ. റഹ്മാനെ നെഞ്ചുവേദനയേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 16 ഞായറാഴ്ച പുലര്‍ച്ചെ ചെന്നൈ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഉച്ചയോടെ മടങ്ങിയിരുന്നു. നിര്‍ജലീകരണത്തെ തുടര്‍ന്നുള്ള തളര്‍ച്ചയും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളുമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. സംഭവത്തേക്കുറിച്ച് ആദ്യമായി പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ എ.ആര്‍. റഹ്‌മാന്‍.
ദഹനസംബന്ധമായ പ്രശ്‌നത്തേത്തുടര്‍ന്നാണ് തനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടതെന്ന് ഇന്ത്യടുഡേയോട് റഹ്‌മാന്‍ പ്രതികരിച്ചു. ' ആ സമയത്ത് വ്രതത്തിലായിരുന്നു. പൂര്‍ണ്ണമായി സസ്യാഹാരത്തിലേക്കും മാറിയിരുന്നു. ഗ്യാസ്ട്രിക് അറ്റാക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. ഒരുപാട് ആളുകളില്‍നിന്ന് സന്ദേശങ്ങള്‍ ലഭിച്ചു. ഞാന്‍ ജീവിച്ചിരിക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നുവെന്ന് തിരിച്ചറിഞ്ഞത് സന്തോഷകരമായിരുന്നു',- റഹ്‌മാന്‍ പറഞ്ഞു.
'ഞാന്‍ എന്റെ ഉയര്‍ച്ചകളിലൂടേയും താഴ്ചകളിലൂടേയും കടന്നുപോയിരുന്നു. അത് സത്യമാണ്. നമ്മള്‍ ഓരോരുത്തര്‍ക്കും ഓരോ പ്രത്യേക കഴിവുണ്ട്, അവരവരുടെ വീട്ടില്‍ സൂപ്പര്‍ ഹീറോകളായിരിക്കും. എന്നാല്‍, എന്നെ സൂപ്പര്‍ഹീറോ ആക്കിയത് എന്റെ ആരാധകരാണ്'- റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: AR Rahman breaks soundlessness connected caller wellness scare, idiosyncratic beingness making headlines
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·