07 April 2025, 01:35 PM IST

ശ്രേയാ ഘോഷാൽ | Photo: Instagram/ shreyaghoshal
നിര്‍മിത ബുദ്ധി ഉപയോഗിച്ച് തന്റെ ചിത്രങ്ങള്‍ നിര്‍മിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ലേഖനങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക ശ്രേയാ ഘോഷാല്‍. ഇത്തരം പരസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഗായിക ആവശ്യപ്പെട്ടു. എക്‌സില്‍ പങ്കുവെച്ച വീഡിയോയിലാണ് അവര്‍ അഭ്യര്‍ഥിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ശ്രേയാ ഘോഷാലിന്റെ എക്‌സ് ഹാന്‍ഡില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അക്കൗണ്ട് പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ സാധിച്ചതായി കഴിഞ്ഞദിവസം അവര്‍ വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. താന്‍ തിരിച്ചുവന്നുവെന്നും വല്ലപ്പോഴും ഇവിടെ എഴുതുകയും പറയുകയും ചെയ്യാമെന്നും ശ്രേയാ ഘോഷാല്‍ കുറിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് എഐ ചിത്രങ്ങളെക്കുറിച്ച് ശ്രേയാ ഘോഷാല്‍ മുന്നറിയിപ്പ് നല്‍കുന്നത്.
'എന്നെക്കുറിച്ച് അസംബന്ധ തലക്കെട്ടുകളും എഐ ജനറേറ്റഡ് ചിത്രങ്ങളുമുള്ള ലേഖനങ്ങളുള്ള നിരവധി വിചിത്രമായ പരസ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത് സ്പാം/ ഫ്രോഡ് ലിങ്കുകളിലേക്ക് നയിക്കുന്ന ക്ലിക് ബെയ്റ്റുകളാണ്. ഈ പരസ്യങ്ങള്‍ റിപ്പോര്‍ട്ടുചെയ്യൂ. എനിക്ക് അത് അവസാനിപ്പിക്കാന്‍കഴിയില്ല. ഞാന്‍ പരമാവധി ശ്രമിച്ചു', ശ്രേയാ ഘോഷാല്‍ എക്‌സില്‍ കുറിച്ചു.
Content Highlights: Singer Shreya Ghoshal urges users to study fake ads & articles utilizing AI-generated images
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·