06 September 2025, 09:49 AM IST

ഉർവശി | Photo: Mathrubhumi
അമ്മ എന്ന സംഘടനയില്‍ മത്സരിക്കാത്തതിനെ കുറിച്ച് മനസ് തുറന്ന് നടി ഉര്‍വശി. നമ്മള്‍ക്കെതിരെയുള്ള ഏത് നിലപാടിനെതിരേയും ശബ്ദമുയര്‍ത്തി പ്രതിഷേധിക്കും എന്നുള്ള വിശ്വാസമില്ലാത്തിനാലാണ് മത്സരിക്കാതിരുന്നതെന്നും അങ്ങനെയൊരു വിശ്വാസം വരുന്ന സമയത്ത് തീരുമാനത്തില്‍ മാറ്റമുണ്ടാകുമെന്നും ഉര്‍വശി വ്യക്തമാക്കി.
അമ്മ എന്ന സംഘടനയുടെ തലപ്പത്ത് ഇരുന്ന് താന്‍ വിളിക്കുകയായിരുന്നെങ്കില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ അമ്മയിലേക്ക് വരുമെന്നും ആ കുടുംബത്തിലുണ്ടാകുമെന്നും ഉര്‍വശി വ്യക്തമാക്കി. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
'സംഘടനകള്‍ എന്തൊക്കെ ഉണ്ടായാലും ഒരാളുടെ ശബ്ദം മാത്രമായി ചില പ്രതിഷേധങ്ങള്‍ കാലങ്ങളോളം നിലനില്‍ക്കും. സംഘടിതമായി പ്രതിഷേധം ഉയര്‍ത്തുമ്പോള്‍ അതിന്റെ വാല്യൂ വലുതാണ്. അതുണ്ടാകുന്ന കാലമാണ് ഇതെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ടാണ് മത്സരിക്കാതിരുന്നത്. നമ്മള്‍ക്കെതിരെയുള്ള ഏത് നിലപാടിന് എതിരേയും ശബ്ദമുയര്‍ത്തി പ്രതിഷേധിക്കും എന്നുള്ള വിശ്വാസം ഇല്ലാത്തതുകൊണ്ടാണ് മത്സരിക്കാത്തത്. ആ വിശ്വാസം വരുന്ന സമയത്ത് ഞാന്‍ മത്സരിക്കും. ഞാന്‍ അതിന്റെ തലപ്പത്ത് ഇരുന്ന് വിളിക്കുകയാണെങ്കില്‍ ഡബ്ല്യുസിസി അംഗങ്ങള്‍ അമ്മയിലേക്ക് വരും. ആ കുടുംബത്തിലുണ്ടാകും.'-ഉര്‍വശി വ്യക്തമാക്കുന്നു.
Content Highlights: urvashi talks astir AMMA and WCC
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·