Authored by: അശ്വിനി പി|Samayam Malayalam•31 Dec 2025, 6:19 p.m. IST
കണ്ടാല്‍ ഏഴ് മാസം ഗര്‍ഭിണിയാണ് എന്ന് തോന്നിപ്പിക്കുന്നത് പോലെ കുടവയറും വച്ചു നടക്കുന്ന ആളുകളാണ് എന്നോട് തടി വച്ചു എന്ന് പറയുന്നത്. എന്നെ ബോഡി ഷെയിം ചെയ്യുന്നവരോട് അതേ നാണയത്തില്‍ പ്രതികരിക്കുന്നതാണ് എന്റെ ശീലം എന്ന് ദയ സുജിത്ത് പറയുന്നു
ദയ സുജിത്ത് കുടുംബത്തിനൊപ്പംഇറ്റലിയിലൊക്കെ പഠിച്ച്, പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ദയ, തന്റെ ഒരു കണ്‍ഫ്യൂഷിങ് സ്റ്റേജില്‍ നില്‍ക്കുകയാണ്. ഈ അവസരത്തില്‍ താരപുത്രി .യൂട്യൂബില്‍ സജീവമാണ്. കഴിഞ്ഞ രണ്ട് വീഡിയോകളിലായി തന്റെ ആഴത്തിലുള്ള ചിന്തകളെ സംസാരിക്കുകയാണ് ദയ സുജിത്ത്. ആദ്യത്തെ എപ്പിസോഡില്‍ സമൂഹത്തിലെ പൊതു ബോധത്തെ കുറിച്ചും, സ്‌കൂള്‍ പഠന കാലത്ത് ഒരു ടീച്ചറില്‍ നിന്ന് നേരിട്ട ട്രോമയെ കുറിച്ചൊക്കെയായിരുന്നു ദയ പങ്കുവച്ചിരുന്നത്. ഈ വീഡിയോയില്‍ ബോഡി ഷെയിമിങിനെ കുറിച്ചും റിലേഷന്‍ഷിപ്പിനെ കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്.
Also Read: സുഹാനയും മക്കളും എവിടെ, ഒന്ന് പിരിഞ്ഞു പോയാല്‍ മതി എന്നാഗ്രഹിക്കുന്നവര്‍ പലതും പറയും; ഉത്തരം നല്‍കി ബഷീര്‍ ബഷിപ്ലസ് വണ്‍ പ്ലസ് ടു കാലഘത്തിലായിരുന്നു തനിക്ക് പ്രണയം സംഭവിച്ചത്. പക്ഷേ അത് സെറ്റാവില്ല എന്ന ഘട്ടത്തില്‍ പരസ്പര ബഹുമാനത്തോടെ പിന്മാറി. 23 വയസ്സായി കല്യാണം കഴിക്കണ്ടേ എന്ന് ചോദിക്കുന്നവരുണ്ട്. മറ്റ് പലരോടും താരതമ്യപ്പെടുത്തി, അവള്‍ ഒരു കുഞ്ഞിന്‍രെ അമ്മയായി നിനക്ക് കല്യാണം വേണ്ടേ എന്ന തരത്തിലാണ് ചോദ്യങ്ങള്‍. പക്ഷേ ഞാനിപ്പോഴും എന്റെ അമ്മയുടെ കുട്ടിയാണ്, ഞാനെങ്ങനെ വേറൊരു കുട്ടിയുടെ അമ്മയാവും എന്നാണ് ദയയുടെ ചോദ്യം. വളരെ രസകരമായിട്ടാണ് ദയ സംസാരിക്കുന്നത്.
തടിവച്ചല്ലോ, തടിച്ചല്ലോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ സ്ഥിരം ചോദിക്കുന്നവരുണ്ട്. എനിക്ക് ഹോര്‍മോണ്‍ പ്രശ്‌നമുണ്ട്, പിസിഒഡി എന്ന അവസ്ഥയുണ്ട്. അത് കാരണം കുറച്ച് സ്ട്രസ്സ് ഈറ്റിങ് ഒക്കെയുണ്ടായി. അതുകൊണ്ടാണ് തടിവയ്ക്കുന്നത്. എന്നാല്‍ ഇതൊന്നും ചിലര്‍ക്ക് അറിയേണ്ട, തിന്നിട്ട് തന്നെയാണ് വണ്ണം വയ്ക്കുന്നത് എന്ന് പറഞ്ഞ് വരുന്ന ആളുകളുണ്ട്. ഈ പറയുന്ന ആളുകള്‍ രണ്ട് ഫ്രിഡ്ജിന്റെ അത്രയുമുണ്ട്. വേറൊരാള്‍ക്ക് ഏഴ് മാസം തികഞ്ഞ ഗര്‍ഭിണിയുടെ വയറ് പോലെയാണ്. ഏഴ് കൊല്ലമായല്ലോ എപ്പോഴാണ് പ്രസവം എന്ന് അവരോട് ചോദിക്കണം എന്നുണ്ട്, പക്ഷേ ഞാന്‍ മഞ്ജു പിള്ളയുടെയും സുജിത്ത് വാസുദേവന്റെയും മകളായിപ്പോയി. വര്‍ഷങ്ങളായി അവര്‍ ചേര്‍ത്തുവച്ച പേരിന് കളങ്കം വരേണ്ട എന്ന് കരുതിയാണ് ചോദിക്കാത്തത്- അല്പം ദേഷ്യത്തില്‍ തന്നെ ദയ സുജിത് പറഞ്ഞു.
2025-ല്‍ സഞ്ജു തകര്‍ത്തോ? അതോ നിരാശപ്പെടുത്തിയോ? കണക്കുകള്‍ ഇങ്ങനെ
ജിമ്മില്‍ പോകുന്നതും വര്‍ക്കൗട്ട് ചെയ്യുന്നതും അത്ര നല്ലതല്ല, ആണത്തം തോന്നുന്നു, പെണ്‍കുട്ടികള്‍ക്ക് ആണത്തം അത്ര നല്ലതല്ല എന്നൊക്കെ പറയുന്നവരുണ്ട്. അവരോട് എനിക്ക് പറയാനുള്ളത്, ക്ഷമിക്കണം നിങ്ങളുടെ ആണത്തത്തെക്കാള്‍ എനിക്ക് ആണത്തം തോന്നുന്നത് എന്റെ തെറ്റല്ല എന്നാണ് ദയ സുജിത്തിന്റെ മറുപടി.






English (US) ·