
മോഹൻലാൽ | Photo:Youtube.com
മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രമായ എമ്പുരാനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍. സിനിമയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ആരാധകപ്രവാഹമാണ്. മാർച്ച് 27-ന് രാവിലെ ആറുമണിക്കാണ് ഇന്ത്യയിലും ആഗോളതലത്തിലും ചിത്രം പ്രദര്‍ശനം ആരംഭിക്കുന്നത്. ഈ റിലീസ് ദിനം ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകർ. റിലീസ് ദിനം ആരാധകർക്ക് മുന്നിൽ ഡ്രസ്സ് കോഡ് എന്ന ആശയം ആശിർവാദ് സിനിമാസ് മുന്നോട്ടുവെച്ചിരുന്നു. ആരാധകർക്കിടയിൽ ഇത് വൻ ചർച്ചയായതിന് പിന്നാലെ ഡ്രസ്സ് കോഡിന്റെ ഭാഗമാകാൻ തയ്യാറാണെന്ന് പ്രതികരിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ.
ഡ്രസ്സ് കോഡിനോട് യോജിക്കുന്നതായും മോഹന്‍ലാലിനെ ഇതിന്റെ ഭാഗമാക്കാമെന്നും പൃഥ്വിരാജ് എക്സിൽ കുറിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് മോഹൻലാൽ എത്തിയത്. താന്‍ ഇതിന്റെ ഭാഗമാകാന്‍ തയ്യാറാണെന്നും അതേസമയം ഏത് വേഷത്തില്‍ വരണമെന്നുമാണ് മോഹന്‍ലാല്‍ ചോദിച്ചത്. 'ഡയറക്ടര്‍ സര്‍, ഞാന്‍ സ്റ്റീഫന്‍ ആയി വരണോ അതോ ഖുറേഷി ആയി വരണോ ?' -മോഹന്‍ലാല്‍ എക്‌സില്‍ കുറിച്ചു.
കഴിഞ്ഞദിവസമാണ് എക്സിലൂടെ ആശിർവാദ് സിനിമാസ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്. മാര്‍ച്ച് 27-ന് നമുക്ക് ബ്ലാക്ക് ഡ്രസ്സ് കോഡ് ആയാലോ? - ആശിര്‍വാദ് സിനിമാസ് കുറിച്ചു. എക്‌സില്‍ ഒരു പോള്‍ രൂപത്തിലാണ് ഇത് ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ആരാധകര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള ഓപ്ഷനുണ്ടായിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് 'ലാലേട്ടന്റെ കാര്യവും ഞാനേറ്റുവെന്ന്' കുറിച്ചു.
കേരളത്തിന് പുറമേ പാന്‍ ഇന്ത്യന്‍ തലത്തിലും വമ്പന്‍ കമ്പനികളാണ് ചിത്രം റിലീസ് ചെയ്യുക. തമിഴ്‌നാട്ടില്‍ ശ്രീഗോകുലം മൂവീസാണ് ചിത്രം റിലീസ് ചെയ്യുന്നത് ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ചിത്രം ആന്ധ്രാ- തെലങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍, അനില്‍ തഡാനി നേതൃത്വം നല്‍കുന്ന എഎ ഫിലിംസ് ആണ് ചിത്രം ഉത്തരേന്ത്യയില്‍ എത്തിക്കുന്നത്. കര്‍ണാടകയിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ കന്നഡയിലെ വമ്പന്‍ സിനിമാ നിര്‍മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. 2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടാണ് എംപുരാന്‍ എത്തുന്നത്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.
ഖുറേഷി-അബ്രാം / സ്റ്റീഫന്‍ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു , സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഒരു ഇന്റര്‍നാഷണല്‍ അപ്പീലാണ്.
Content Highlights: mohanlal empuraan movie merchandise time formal code
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·