Authored by: ഋതു നായർ|Samayam Malayalam•16 Nov 2025, 9:53 pm
ഏറെനാളായി ഒറ്റക്ക് ഉള്ള ചിത്രങ്ങൾ ആയിരുന്നു മീര പങ്കുവച്ചതിൽ അധികവും. വിവാഹചിത്രങ്ങൾ നേരത്തെ തന്നെ ഡിലീറ്റ് ചെയ്തിരുന്നു
(ഫോട്ടോസ്- Samayam Malayalam)കോയമ്പത്തൂരിലെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കുശേഷം ഇരുവരും വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങ്. ഇതിന് പിന്നാലെ മീര വിവാഹ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ആരാധകര്‍ വാര്‍ത്തയറിഞ്ഞതും. എന്നാൽ ഈ ചിത്രങ്ങൾ കാണാൻ ഇല്ല എന്നത് അടുത്തിടെ സോഷ്യൽ മീഡിയ ചർച്ച ചെയ്തിരുന്നു.
വിപിൻ - മീര വിവാഹം നടക്കുന്നത് കഴിഞ്ഞവർഷം ഏപ്രില്‍ 21-നായിരുന്നു.തമിഴിലും തെലുങ്കിലും ഹിന്ദിയിലും മലയാളത്തിലും ഒരേ സമയം സജീവമായ നടിയാണ് മീര. ഉനൈ സരണ്ടണിതൈ എന്ന സിനിമയിലൂടെ തമിഴ്‌നാട് സര്‍ക്കാറും, തന്മാത്ര എന്ന സിനിമയിലൂടെ കേരള സര്‍ക്കാറും മീര വാസുദേവന് പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. വിശാൽ അഗർവാൾ ആയിരുന്നു മീരയുടെ ആദ്യ ഭർത്താവ്, ആ ബന്ധം പിരിഞ്ഞശേഷം ആണ് ജോൺ കൊക്കനുമായി വിവാഹിതയത്. പിന്നീട് ആയിരുന്നു വിപിനും ആയുള്ള വിവാഹം. ഏറെനാളത്തെ ബ്രേക്കിന് ഒടുവിൽ വമ്പൻ തിരിച്ചുവരവ് ആയിരുന്നു മീര കുടുംബവിളക്ക് പരമ്പരയിൽ നടത്തിയത്. ഇപ്പോൾ അഭിനയരംഗത്ത് സജീവമാണ് മീര വാസുദേവ്.





English (US) ·